ജാഗ്രത! നെസ്‌ലെ പോഷകാഹാരത്തിൽ വിഷാംശ സാന്നിധ്യം; വിറ്റഴിച്ച ഉൽപ്പന്നങ്ങൾ കമ്പനി തിരിച്ചുവിളിക്കുന്നു
ലണ്ടൻ/ന്യൂഡൽഹി: ആഗോള ഭക്ഷ്യോൽപ്പന്ന ഭീമനായ നെസ്‌ലെ (Nestlé) തങ്ങളുടെ ചില ബേബി ഫുഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. കുട്ടികൾക്ക് നൽകുന്ന പോഷകാഹാര ഉൽപ്പന്നങ്ങളിൽ വിഷാംശത്തിന്റെ (Toxin) സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് കമ്പനിയുടെ ഈ അടിയന്തര നടപടി. ബ്രിട്ടൻ, അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിപണികളിലാണ് നിലവിൽ ഉൽപ്പന്നങ്ങൾ പിൻവലിച്ചിരിക്കുന്നത്. സെറുലൈഡ് (Cereulide) എന്ന വിഷാംശത്തിന്റെ സാന്നിധ്യമാണ് ഉൽപ്പന്നങ്ങളിൽ സംശയിക്കുന്നത്. നെസ്‌ലെയുടെ പ്രമുഖ ബ്രാൻഡുകളായ NAN, SMA, BEBA തുടങ്ങിയവയുടെ പ്രത്യേക ബാച്ചുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബാസിലസ് സെറിയസ് (Bacillus […]