ഡ്രൈവർക്കൊപ്പം ബസ് ഹോസ്റ്റസ്, വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം; ബിസിനസ് ക്ലാസുമായി കെഎസ്ആർടിസി
കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി കെഎസ്ആർടിസി. വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സൗകര്യങ്ങളോട് കിടപിടിക്കുന്ന അത്യാധുനിക ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ്കുമാർ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് വെറും മൂന്നര മുതൽ നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന രീതിയിലായിരിക്കും ഈ ‘ബിസിനസ് ക്ലാസ്’ സർവീസുകൾ പ്രവർത്തിക്കുക. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ഈ പുതിയ ലക്ഷ്യം കൈവരിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഏകദേശം ഇരുപത്തിയഞ്ച് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിലായിരിക്കും […]