വ്യാപാരി വ്യവസായി സമിതിയുടെ ‘ബമ്പർ’ നറുക്കെടുപ്പ്: നിയമലംഘനത്തിന് കേസ്
ഓണം ബമ്പർ മാതൃകയിൽ നറുക്കെടുപ്പ് നടത്തിയതിന് എതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതാക്കൾക്കെതിരെ പോലീസ് കേസ് എടുത്തു. സർക്കാർ അംഗീകാരമില്ലാത്ത ലോട്ടറി സമ്പ്രദായം നടത്തിയതിനാണ് നിയമനടപടി. നറുക്കെടുപ്പുമായി ബന്ധപ്പെട്ട ടിക്കറ്റുകൾ അച്ചടിച്ചതും വിതരണം ചെയ്തതും നിയമവിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് നറുക്കെടുപ്പ് നിയമലംഘനമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ സമിതിയുടെ ചില പ്രധാന ഭാരവാഹികളെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവം വിവാദമായതിനെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നറുക്കെടുപ്പിനായി എത്ര […]