Blog Post

Karanavars > News

ഹോർമുസ് തുറക്കാൻ ഇടപെടൽ ; ഇറാൻ – ഒമാൻ കരാർ അന്തിമ ഘട്ടത്തിൽ

ലോകരാഷ്ട്രങ്ങളുടെ വിപണിയെ ആശങ്കയിലാഴ്ത്തിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിൽ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ ധാരണയായതായും സംയുക്ത പ്രസ്താവന ഉടൻ പുറത്തിറങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇറാൻ പരമാധികാരി ആയത്തുള്ള മൊജ്തബ ഖമേനിയുടെയും നയതന്ത്ര ഇടപെടലുകളാണ് ഈ വഴിത്തിരിവിലേക്ക് കാര്യങ്ങളെത്തിച്ചത്. ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ നിർണായകമായ സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. മാസങ്ങളായി തുടരുന്ന സംഘർഷങ്ങളെത്തുടർന്ന് ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചിരുന്നു. ഇത് […]

Read More

FCRA ഭേദഗതി ബില്ലിൽ മാറ്റത്തിന് നീക്കം; വിവാദ വ്യവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്രം

വിദേശ സംഭാവന നിയന്ത്രണ നിയമമായ FCRA (Foreign Contribution (Regulation) Act) ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. യു.എസ് കോൺഗ്രസ് അംഗം റിലി മൂർ അടക്കമുള്ള പ്രമുഖർ വിദേശ ഫണ്ടിംഗ് നിയമത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. രാജ്യത്തെ എൻ.ജി.ഒകൾ, ആരാധനാലയങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നടത്തിപ്പിനെയും സ്വത്തുക്കളെയും ബാധിക്കുന്ന കർശന നിർദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്. എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കാതെ കിടക്കുകയോ ചെയ്യുന്ന സംഘടനകളുടെ […]

Read More

അതീവ ജാഗ്രത : ഇടുക്കി മേഖലകളിൽ ശക്തമായ മഴ തുടരുന്നു

കേരളത്തിലെ മലയോര മേഖലകളിൽ, പ്രത്യേകിച്ചും ഇടുക്കി ജില്ലയിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായ പെയ്യുന്ന മഴയെ തുടർന്ന് ജില്ലയിലെ പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർദ്ധിച്ചു. മലങ്കര, കല്ലാർകുട്ടി, പാംബ്ല തുടങ്ങിയ അണക്കെട്ടുകളുടെ ഷട്ടറുകൾ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തുറന്നു പ്രവർത്തിപ്പിച്ചിരിക്കുകയാണ്. തൊടുപുഴയ്ക്കടുത്തുള്ള അടൂർമലയിലും സമാനമായ രീതിയിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിമാലിക്ക് സമീപം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ […]

Read More

അയോദ്ധ്യയിൽ പവൻ പാണ്ഡെയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണ്ണായക പ്രഖ്യാപനവുമായി സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുപിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന അയോദ്ധ്യ മണ്ഡലത്തിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ പവൻ പാണ്ഡെയെ (തേജ് നാരായണൻ പാണ്ഡെ) പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ലക്നൗവിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലാണ് അഖിലേഷ് യാദവ് ഔദ്യോഗികമായി ഈ പ്രഖ്യാപനം നടത്തിയത്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോദ്ധ്യ മണ്ഡലത്തിൽ പവൻ പാണ്ഡെയെ വീണ്ടും രംഗത്തിറക്കുന്നതിലൂടെ വലിയ രാഷ്ട്രീയ സന്ദേശമാണ് […]

Read More

 അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 96-ൽ എത്തി; രക്ഷാപ്രവർത്തനം സജീവം

കനത്ത മഴയിലും ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയർന്നതിലൂം അസം സംസ്ഥാനം കടുത്ത പ്രളയക്കെടുതിയിലാണ്. ഇതുവരെ പ്രളയബാധിത ദുരന്തങ്ങളിൽ പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് 96 ആയി ഉയർന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീടുകൾ നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്നത്. സംസ്ഥാനത്തെ 14-ഓളം ജില്ലകളെ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ശിവസാഗർ, ഗോലാഘട്ട്, ജോർഹട്ട് തുടങ്ങിയ ജില്ലകളാണ് പ്രളയത്തിൽ ഏറ്റവും കൂടുതൽ തകർന്നടിഞ്ഞത്. ആയിരക്കണക്കിന് ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലാവുകയും നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും വലിയ […]

Read More

അഗാര്‍ക്കർ പുറത്തേക്ക് ? ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മണ്‍ എത്തിയേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ (ബി.സി.സി.ഐ) പുതിയ ഉദ്യോഗ മാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നു. നിലവിലെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന് പകരക്കാരനായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍ ആ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം നടക്കുന്ന ബി.സി.സി.ഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ (എ.ജി.എം) ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ജൂണില്‍ അഗാര്‍ക്കറുടെ ഒറിജിനല്‍ കാലാവധി അവസാനിച്ചെങ്കിലും, ബോര്‍ഡ് അദ്ദേഹത്തിന് മൂന്ന് മാസത്തേക്ക് കൂടി നീട്ടിക്കൊടുക്കുകയായിരുന്നു. […]

Read More

റോസ് വാട്ടറില്‍ മായം: കോഴിക്കോട്ടെ യൂണിറ്റ് പൂട്ടിച്ചു

ഭക്ഷ്യവസ്തുക്കളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും വ്യാപകമായി മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം. കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒരു റോസ് വാട്ടർ നിർമാണ യൂണിറ്റിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തുകയും, സ്ഥാപനം ഉദ്യോഗസ്ഥർ പൂട്ടിക്കുകയും ചെയ്തു. യഥാർത്ഥ റോസ് പെറ്റലുകളോ സുഗന്ധമോ ഉപയോഗിച്ച് നിർമ്മിക്കേണ്ട റോസ് വാട്ടറിൽ കൃത്രിമമായി റോസ് എസെൻസും മറ്റ് രാസവസ്തുക്കളും ചേർത്ത് വ്യാജമായി ഉത്പന്നം നിർമ്മിക്കുകയായിരുന്നു ഈ സ്ഥാപനമെന്ന് ഭക്ഷ്യസുരക്ഷാ സ്ക്വാഡിന്റെ പരിശോധനയിൽ വ്യക്തമായി. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിലുള്ള […]

Read More

ശബരിമല ദോഷപരിഹാരം: കൊല്ലൂര്‍ മൂകാംബികയില്‍ പ്രസാദസൂക്ത ഹോമവും പ്രത്യേക പൂജകളും നടത്തി ദേവസ്വം ബോര്‍ഡ്

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ദോഷങ്ങളും അുഷ്ഠാനപരമായ തടസ്സങ്ങളും നീക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പ്രത്യേക പരിഹാരക്രിയകൾ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. ശബരിമലയിലെ ദേവപ്രശ്ന വിധിപ്രകാരമുള്ള പരിഹാരക്രിയകളുടെ ഭാഗമായാണ് കർണാടകയിലെ ഈ പ്രധാന ശക്തിപീഠത്തിൽ പ്രത്യേക പൂജകൾ സംഘടിപ്പിച്ചത്. ക്ഷേത്രത്തിൽ വന്നുവീണിട്ടുള്ള വിവിധ ദോഷങ്ങൾ അകറ്റുന്നതിനും അയ്യപ്പന്റെ അനുഗ്രഹം പൂർണ്ണമായി ലഭ്യമാക്കുന്നതിനും […]

Read More

ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണം: അന്വേഷണം ബിനീഷ് കോടിയേരിയിലേക്ക്

തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും വ്യാപിപ്പിച്ച് അന്വേഷണ സംഘം. അക്രമം നടന്ന ദിവസത്തെ ഫോൺ വിളികളുടെ വിശദാംശങ്ങളാണ് ഇപ്പോൾ ഉദ്യോഗസ്ഥർ ശേഖരിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ 25 പേരുമായി ബിനീഷ് കോടിയേരി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു പ്രതിഷേധവും ആക്രമണവും അരങ്ങേറിയത്. ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന ഇഡിയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് […]

Read More

 കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും

യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനുമായി പുതിയ ഡിജിറ്റൽ ചുവടുവെപ്പുമായി കെഎസ്ആർടിസി. ഇനി മുതൽ കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ വളരെ എളുപ്പത്തിൽ വാട്സാപ്പിലൂടെ ബുക്ക് ചെയ്യാം. കൊച്ചി, ചെന്നൈ മെട്രോ റെയിൽ മാതൃകയിലാണ് കെഎസ്ആർടിസി ഈ അത്യാധുനിക സംവിധാനം യാഥാർത്ഥ്യമാക്കുന്നത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതിനായി കെഎസ്ആർടിസി പ്രത്യേക വാട്സാപ്പ് നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ വെബ്‌സൈറ്റുകളിൽ പരതുകയോ ചെയ്യാതെ […]

Read More