മാണി സി കാപ്പൻ തന്നെ പാലായിൽ . പ്രവർത്തനം സജീവമാക്കി ഇടതു ക്യാമ്പ് .
കോട്ടയം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ എൽഡിഎഫ് താഴേത്തട്ട് മുതല്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്.
കോട്ടയം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ എൽഡിഎഫ് താഴേത്തട്ട് മുതല്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്.
മുംബൈ: വിനിമയ വിപണിയില്‍ നിന്ന് പുറത്തുവരുന്ന ആദ്യ മണിക്കൂറുകളിലെ സൂചനകള്‍ ഇന്ത്യന്‍ രൂപയ്ക്ക് അനുകൂലമല്ല. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 42 പൈസയുടെ ഇടിവ് നേരിട്ട് 72.08 എന്ന നിലയിലെത്തി.
തിരുവനന്തപുരം: അന്തരിച്ച മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്‍റ്റ്‍ലിയെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക്. ‘രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജെയ്‍റ്റ്‍ലിയെപ്പോലെ ക്രിയാത്മക നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാട്.
തിരുവനന്തപുരം: വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സമീപിക്കുമ്പോൾ മേലിൽ അതീവജാഗ്രതയും ശ്രദ്ധയും പുലർത്താൻ സിപിഎം തീരുമാനം. ആരാധനാലയങ്ങളുമായി അടുത്തു പ്രവർത്തിക്കും. വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാൻ പാർട്ടിയാകെ രംഗത്തിറങ്ങും. സിപിഎം വിശ്വാസികൾക്കൊപ്പമാണെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിലും പുറത്തു മാധ്യമങ്ങളോടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതോടെ 6 ദിവസത്തെ നേതൃയോഗത്തിനു ശേഷമുള്ള കരണംമറിച്ചിൽ പൂർത്തിയായി. ശബരിമലയിലെ സർക്കാർ നടപടികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ പോസ്റ്റ്മോർട്ടത്തിനു മുതിർന്നില്ല. അതിനെ തള്ളിപ്പറഞ്ഞുമില്ല. എന്നാൽ ‘ശബരിമല’ ഇടതുവോട്ടുകളിൽ വൻ ചോർച്ചയുണ്ടാക്കിയെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുള്ള നിർദേശങ്ങൾ […]
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് നേര്‍കൊണ്ട പാര്‍വൈ. എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമ ആഗസ്റ്റ് 8നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. പിങ്കിന്‍രെ റീമേക്കുമായാണ് ഇത്തവണ തല എത്തുന്നത്. ബോളിവുഡിലെ എക്കാലത്തേയും മികച്ച വിജയചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ജെമിനി ഫിലിംസായിരുന്നു സിനിമയുടെ തമിഴ് വിതരണാവകാശം സ്വന്തമാക്കിയത്. 20 കോടി നല്‍കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. നിശ്ചിത സമയത്ത് തുക നല്‍കാന്‍ ജെമിനി ഫിംലിംസിന് കഴിഞ്ഞിരുന്നില്ലെന്നും ഇതേക്കുറിച്ച് അജിത്തും ബോണി കപൂറും സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 1 ന് ഇക്കാര്യം […]
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്. ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍നിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, വാഹനമോടിച്ചത് താനല്ലെന്നു അര്‍ജുന്‍ മൊഴി മാറ്റിയതിന്റെ ഉത്തരം കൈംബ്രാഞ്ചിന് വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. കേസിലെ ദുരൂഹതകളും മാറും. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും ഭാര്യയും […]
ന്യൂഡൽഹി : ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്കു സാമ്പത്തികസഹായം നൽകുന്നതു തടയുന്നതിൽ വീഴ്ച വരുത്തിയതിന് പാക്കിസ്ഥാനെ യുഎൻ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഏഷ്യപസഫിക് ഗ്രൂപ്പ് (എപിജി) കരിമ്പട്ടികയിൽ പെടുത്താൻ നീക്കം തുടങ്ങി. ഭീകരർക്കു സാമ്പത്തികസഹായം നൽകുന്നതു നിരീക്ഷിച്ച് നടപടിയെടുക്കുന്നതിനുള്ള യുഎൻ സംവിധാനമാണ് എഫ്എടിഎഫ്. ഓസ്ട്രേലിയയിലെ കാൻബറയിൽ 2 ദിവസമായി 7 മണിക്കൂർ ചർച്ചയ്ക്കു ശേഷമായിരുന്നു പാക്കിസ്ഥാനെതിരെ 41 അംഗ എപിജി നടപടി. 11 മാനദണ്ഡങ്ങളിൽ പത്തും പാക്കിസ്ഥാൻ പാലിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. പാക്കിസ്ഥാൻ സ്റ്റേറ്റ് ബാങ്ക് ഗവർണറാണ് യോഗത്തിൽ […]
ഗുരുവായൂർ: യുവനടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയം തുടങ്ങിയ താരമാണ് സെന്തിൽ കൃഷ്ണ. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയാണ് സെന്തിലിന്റെ കരിയർ മാറ്റി മറിച്ചത്. ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ സെന്തിൽ അവതരിപ്പിച്ചിരുന്നു.
ന്യൂഡൽഹി ∙ ഭവന, വാഹന വായ്പകൾ ഉദാരമാകാൻ സഹായിക്കുന്നതുൾപ്പെടെ വിപണിയെ ഊർജിതപ്പെടുത്തി സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനുള്ള നടപടികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ‘മിനി ബജറ്റി’നു തുല്യമായ പ്രഖ്യാപനങ്ങളാണ് നടത്തിയത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കായുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ അടുത്തയാഴ്ചയുണ്ടാകും. നികുതിദായകരെ വേട്ടയാടരുതെന്ന് ഉദ്യോഗസ്ഥരോടു മന്ത്രി പറഞ്ഞു. ബാങ്കുകൾ, വായ്പ ∙പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന ഉത്തേജനത്തിനു പ്രഖ്യാപിച്ച 70,000 കോടി രൂപ ഉടൻ ലഭ്യമാക്കും. ഇതോടെ വായ്പയ്ക്കുള്ള പണലഭ്യതയേറും. കോർപറേറ്റ് സ്ഥാപനങ്ങൾക്കും ചെറുകിട ഇടപാടുകാർക്കും വ്യാപാരികൾക്കും മെച്ചം. ∙പലിശ […]