നെടുമ്ബാശേരിയില് യുവാവിനെ വെട്ടിക്കൊന്നു; അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്
നെടുമ്ബാശ്ശേരി അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്. മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം. നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റോഡരികില്‍ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികള്‍ ബിനോയിയുടെ മുഖം വികൃതമാക്കി. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറല്‍ എസ്.പി കെ.കാര്‍ത്തിക് […]