Blog Post

Karanavars > News

കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്; വിജയിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

ചെന്നൈ: സിനിമ ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്. നിര്‍മ്മാതാക്കളുടെ കണക്കും നടന്‍ വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്. വിജയിയെ ചോദ്യംചെയ്യുന്നത് 16 മണിക്കൂര്‍ പിന്നിട്ടു. ബുധനാഴ്ച്ച വൈകീട്ടായിരുന്നു വിജയിയെ സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടിസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം […]

Read More

കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന ; കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരിച്ചത് 73 പേര്‍

ബെയ്ജിങ്: കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 73 പേരാണ് മരിച്ചത്. ഇതോടെ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. […]

Read More

സുന്ദരിയായി കാണാന്‍ പാടില്ല, മറ്റൊരാള്‍ നോക്കരുത്: സംശയം കാരണം ഭാര്യയുടെ മുടി മുറിച്ച്‌, ക്രൂരമായി മര്‍ദ്ദിച്ച്‌ ഭര്‍ത്താവ്

ലക്‌നൗ: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച്‌ അവരെ ക്രൂരമായി മര്‍ദ്ദിച്ച്‌, മുടി മുറിച്ച്‌ ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. താന്‍ പുറത്തേക്ക് പോകാതിരിക്കാനായി തന്നെ മുറിയില്‍ പൂട്ടിയിട്ടതായും ഭാര്യ തന്റെ പരാതിയില്‍ പറയുന്നു. എപ്പോഴും സംശയദൃഷ്ടിയോടെ നോക്കിയിരുന്ന ഭര്‍ത്താവ്, ചെറിയ കാരണങ്ങലുണ്ടാക്കി തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായും മുടി മുറിച്ച സമയത്ത് മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുത് എന്ന് ഭര്‍ത്താവ് പറഞ്ഞതായും ഭാര്യ പരാതിയില്‍ പറയുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ ഉത്തര്‍ പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]

Read More

ബസുകളുടെ സമയക്രമം; ചര്‍ച്ചയില്‍ ബസ്സുടമകള്‍ തമ്മിലടിച്ച്‌ ഒരാളുടെ വിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആറ്റിങ്ങല്‍ ആര്‍ടി ഓഫിസില്‍ വിളിച്ച ചര്‍ച്ചയ്ക്ക് എത്തിയ ബസുടമകള്‍ തമ്മിലടിച്ചു. സംഘര്‍ഷത്തില്‍ ഒരാളുടെ വിരല്‍ കടിച്ചെടുത്തു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഹൈക്കോടതി നിര്‍ദേശപ്രകാരം സമയപുനഃക്രമീകരണം ആവശ്യപ്പെട്ട അഞ്ച് ബസുകളുടെ സമയം പരിശോധിക്കുന്നതിനായി ആറ്റിങ്ങല്‍ ആര്‍.ടി.ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എസ്.ആര്‍.ബസിന്റെ ഉടമ രതീഷിനാണ് (45) പരിക്കേറ്റത്. ഇയാളുടെ ചെറുവിരല്‍ സംഘര്‍ഷത്തിനിടെ ആരോ കടിച്ചുമുറിക്കുകയായിരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. കടയ്ക്കാവൂര്‍, വര്‍ക്കല, മടത്തറ റൂട്ടുകളിലോടുന്ന ബസുകളാണ് […]

Read More

കൊറോണ വൈറസ് ; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകള്‍ ഈ വര്‍ഷമുതല്‍ പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസിനെ ആരോഗ്യ വകുപ്പ് നേരിടുന്ന രീതി വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മേഖലക്ക് തിരിച്ചടിയായി . ഇതോടെ വിനോദ സഞ്ചാരികള്‍ ബുക്ക് ചെയ്ത യാത്രകള്‍ ഭൂരിഭാഗവും റദ്ദാക്കാന്‍ തുടങ്ങി . ഇന്ത്യക്കാരിലധികവും […]

Read More

ഇന്ത്യ VS ന്യൂസിലാന്‍ഡ്: ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. ഇന്ത്യ പടുത്തുയര്‍ത്തിയ 347 റണ്‍സെന്ന വമ്ബന്‍ സ്‌കോര്‍ അഞ്ചു പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് ന്യൂസിലാന്‍ഡ് മറികടന്നത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്ബരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തി. റോസ് ടെയ്‌ലറുടെ (109*) 21ാം ഏകദിന സെഞ്ച്വറിയും ഹെന്റി നിക്കോള്‍സ് (78), നായകന്‍ ടോം ലാതം (69) എന്നിവരുടെ ഫിഫ്റ്റികളും കിവീസിനെ അവിസ്മരണീയ ജയത്തിലേക്കു നയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരുടെ (103) സെഞ്ച്വറിയും ലോകേഷ് രാഹുല്‍ (88*), ക്യാപ്റ്റന്‍ […]

Read More

തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസ് കമ്ബനിയുടെ പണമിടപാടുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഷൂട്ടിങ് നിര്‍ത്തിവെച്ചതായാണ് സൂചന. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്റെ വീട്ടിലും ഇപ്പോള്‍ ആദായനികുതി […]

Read More

പാലാരിവട്ടം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും; ഗവര്‍ണര്‍ അനുമതി നല്‍കി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മുന്‍മന്ത്രിക്ക് എതിരായ അഴിമതിക്കേസിലെ നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവര്‍ണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്‍പി രാജ്ഭവന് കൈമാറി. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകളും മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി […]

Read More

കൊറോണ വൈറസ്: മദ്യപരെ കണ്ടെത്താനുള്ള ‘ബ്രീത്ത് അനലൈസര്‍’ ഒഴിവാക്കാന്‍ ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് മൂന്നു പേരില്‍ കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആരെങ്കിലും മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More

ഒന്നാം തീയതി ബാര്‍ തുറക്കുന്നത് പരിഗണനയിലില്ല; സം​സ്ഥാ​ന​ത്ത് മ​ദ്യോ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെന്നും എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യോ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ബാ​റു​ക​ള്‍ അ​ട​ച്ചി​ട്ട​പ്പോ​ഴും നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന 2015-16 വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 220. 58 ല​ക്ഷം കെ​യ്സ് മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നു. 2018-19 കാ​ല​യ​ള​വി​ല്‍ 214.44 ല​ക്ഷം കെ​യ്സ് മ​ദ്യം വി​റ്റു പോ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​നു​ള്ള യൂ​ണി​റ്റു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​സി​നോ​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

Read More