Blog Post

Karanavars > News

ഫേസ്ബുക്ക് പോസ്റ്റ് വിവാദം: യു. പ്രതിഭയ്ക്കെതിരെ സിപിഎം നടപടിയെടുക്കില്ല

ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ യു.പ്രതിഭ എംഎല്‍എയ്ക്കെതിരെ സിപിഎം നടപടിയെടുക്കില്ല. വന്നുപോയ പിഴവുകള്‍ അവര്‍ സമ്മതിച്ചതായും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. കായംകുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും, മണ്ഡലത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായെങ്കിലും പാര്‍ട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. ഇതിനു പിന്നാലെ പ്രതിഭയ്ക്കെതിരേ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഫോറത്തില്‍ പറയാതെ നവമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവതരമെന്നാണ് […]

Read More

തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവ് ജോണ്പോള് (ജോണ്പോള് പുതുശേരി– 72) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് മാര്ച്ച്‌ 26 മുതല് ചികിത്സയിലായിരുന്നു. ശനി ഉച്ചയ്ക്ക് 1.02ന് ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. പാലാരിവട്ടം ആലിന് ചുവടിലെ വീട്ടില് ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്: ജിഷ. മരുമകന്: ജിബി എബ്രഹാം. പി എന് മേനോനും കെ എസ് സേതുമാധവനും മുതല് ഭരതനും മോഹനും ജേസിയും കമലും വരെയുള്ള […]

Read More

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു; പന്തിന് മാച് ഫീയുടെ 100 ശതമാനം പിഴ

മുംബൈ:ഐപിഎല്‍ ഡെല്‍ഹി–രാജസ്താന്‍ മത്സരത്തില്‍ നോബോള്‍ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ നടപടി.നായകന്‍ റിഷഭ് പന്ത് മാച് ഫീയുടെ 100 ശതമാനം പിഴയായി അടക്കണം. കോച് പ്രവീണ്‍ ആംരെ ഒരു മത്സരത്തില്‍ വിലക്ക് നേരിടും. മത്സരത്തില്‍ ഡെല്‍ഹിക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 36 റണ്‍സ് ആവശ്യമായിരുന്നു. രാജസ്താന്‍ പേസര്‍ ഓബദ് മക്കോയുടെ ആദ്യ മൂന്ന് പന്തും റോവ്മാന്‍ പവല്‍ ഗാലറിയിലെത്തിച്ചത്തോടെ മത്സരം മുറുകി. മത്സരത്തില്‍ മൂന്നാം പന്ത് അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതോടെ ഡെല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. […]

Read More

ഒടുവില്‍ എയിംസ് കേരളത്തിലേക്ക്; ശുപാര്‍ശ ചെയ്ത് കേന്ദ്രആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കെ.മുരളീധരന്‍ എം.പിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറിയതായി മറുപടി വ്യക്തമാക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന്‍ എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.കര്‍ണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. ധനകാര്യമന്ത്രാലയം ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ […]

Read More

എസ്. ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.എസ് നുസൂര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ് ശ്രീജിത്തിനെ നീക്കിയ നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് എന്‍.എസ് നുസൂര്‍ പറഞ്ഞു. പി. ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണ്. കോണ്‍ഗ്രസ് നേതാവ് പി.ടി […]

Read More

കെ റെയില്‍ പ്രതിഷേധം; കെ. സുധാകരനെ ഉടന്‍ ജയിലിലടക്കണം: എം.വി. ജയരാജന്‍

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. കെ റെയില്‍ പറിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കേസെടുത്ത് ഉടന്‍ ജയിലിലടക്കണമെന്നും എം.വി. ജയരാജന്‍ പറഞ്ഞു. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ തന്നെ പോലെ ജയിലില്‍ പോയി ഗോതമ്ബ് ദോശ തിന്നാന്‍ തയ്യാറാകണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരനും ചാവേറുകളുമാണ് കല്ല് പറിക്കാന്‍ നടക്കുന്നത്. കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തിയത്.ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി […]

Read More

കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറ്: മുഖ്യമന്ത്രിയുടെ വീടിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂര്‍: പിണറായിയില്‍ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ച വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് 200 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. പ്രതിക്കു വീടു വിട്ടു നല്‍കിയ […]

Read More

റിസോര്‍ട്ട് ലീസിന് നല്‍കി കബളിപ്പിച്ചു നടന്‍ ബാബുരാജ‍ിനെതിരെ പോലീസ് കേസെടുത്തു

അടിമാലി: മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് 40 ലക്ഷത്തിന് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ ് കബളിപ്പിച്ചതായുള്ള വ്യവസായിയുടെ പരാതിയില്‍ അടിമാലി പോലീസ് കേസെടുത്തു. കോതമംഗംലം ഊന്നുകല്‍ സ്വദേശി എസ്. അരുണ്‍ കുമാറിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാര്‍ കമ്ബിലൈനില്‍ നടന്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020ല്‍ ലോക്ക്ഡൗണിന് തൊട്ടുമുമ്ബായാണ് ഈ റിസോര്‍ട്ട് തലക്കോട് സ്വദേശി അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയത്. 40 […]

Read More

ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ല: ഇ പി ജയരാജന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍.ലീഗില്ലാതെയാണ് എല്‍ ഡി എഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. സീറ്റ് നില 91 ല്‍ നിന്നും 99 ആയി ഉയര്‍ത്തിയാണ് മുന്നണി വീണ്ടും അധികാരത്തില്‍ വന്നത്. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തില്‍ മുന്നണി വിപുലീകരിക്കപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു. വര്‍ഗീയ ഭീകരതക്കും ബി ജെ പിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം […]

Read More

പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷ മാറ്റിവച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ നടത്തും. സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത് നടക്കും. 2.84 ലക്ഷം പാഠപുസ്തകങ്ങള്‍ ജില്ലാ ഹബുകളില്‍ എത്തിച്ചതായും 9.88 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം […]

Read More