Blog Post

Karanavars > News

നാടുവിടാന്‍ പരക്കം പാച്ചില്‍, കാബൂള്‍ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും അഞ്ച് മരണം

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചതോടെ കാബൂള്‍ വിമാനത്തില്‍ കൂട്ടപലായനം. നാടുവിടാന്‍ വിമാനത്താവളത്തില്‍ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന്‌ പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റ് ഉറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക്‌ ഇരച്ചെത്തുന്നതും […]

Read More

മീന്‍കുട്ട വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ഇരമ്ബി, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും അനാവശ്യ പരിശോധനകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാര്‍ റോഡുവക്കില്‍ കച്ചവടം ചെയ്തുകൊണ്ടിരുന്ന അല്‍ഫോന്‍സിയ എന്ന മത്സ്യത്തൊഴിലാളിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉപരോധം. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് അല്‍ഫോന്‍സിയയുടെ നേര്‍ക്ക് ആറ്റിങ്ങള്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമമുണ്ടായത്. സംഭവത്തില്‍ നിലപാട് കടുപ്പിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി […]

Read More

വിസ്മയയുടെ അമ്മ സുരേഷ് ഗോപിയോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ കുറ്റബോധം മറ്റൊരാള്‍ക്ക്, അന്ന് കട്ട് ചെയ്ത ആ കോള്‍ അവളായിരുന്നോ?

കൊല്ലം: അടുത്തിടെയാണ് നടനും എംപിയുമായ സുരേഷ് ഗോപി വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചത്. സുരേഷ് ഗോപിയെ പല തവണ അവള്‍ വിളിച്ചിരുന്നുവെന്നും, കിട്ടിയില്ലെന്നും വിസ്മയയുടെ അമ്മ അന്ന് പറഞ്ഞിരുന്നു.ആ കോള്‍ തനിക്ക് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ അവള്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞതോടെ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കല്‍ മനോജിന് കുറ്റബോധമാണ്. സുരേഷ് ഗോപിയല്ലേ എന്നും ചോദിച്ച്‌ ആയിരക്കണക്കിന് കോളുകളാണ് മനോജിന് വരുന്നത്. അല്ല എന്ന് മറുപടി പറഞ്ഞ് പെട്ടെന്നു കട്ട് ചെയ്യും. അതില്‍ […]

Read More

ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണുമായി കോര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പൂജാരയ്ക്കു നേരേ പന്തെറിഞ്ഞു നടക്കുന്നതിനിടെയാണ് സംഭവം. തനിക്കെതിരേ താങ്കള്‍ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല.താങ്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രായമായാല്‍ ഇത് പതിവാണെന്നും നിന്നെ ഞാന്‍ ഒരു പാട് ബാറ്റ് കൊണ്ട് തല്ലിയതാണെന്നും കോഹ്ലി പറയുന്നു. ഈ മാച്ച്‌ നിരവധി കുട്ടികള്‍ കാണുന്നതാണ്. അതിനാല്‍ പ്രായത്തിനനുസരിച്ച്‌ പക്വത കാണിക്കണമെന്നും ക്യാപ്റ്റന്‍ പറയുന്നു. എന്നാല്‍ ആന്‍ഡേഴ്സണ്‍ ഇതിന് ചിരിച്ചുകൊണ്ടാണ് മറുപടി […]

Read More

അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം; അടിയന്തര യാത്രയ്ക്ക് തയാറായി എയര്‍ഇന്ത്യ

അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം ഉച്ചക്ക് 12മണിയോടെ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ ദിവസം 129 യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം കാബൂളില്‍ നിന്നും ദില്ലിയിലെത്തിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ […]

Read More

കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളം സന്ദര്‍ശിക്കും: മുഖ്യമന്ത്രിയുമായി ചര്‍ച്ച, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തുടരുന്ന കേരളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സന്ദര്‍ച്ചനം നടത്തും. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. എച്ച്‌എല്‍എല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സന്ദര്ശിക്കും. കേന്ദ്രസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നേരത്തെ സന്ദര്‍ശിച്ച കേന്ദ്രസംഘം കൊവിഡ് വാക്സീന്‍ എടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Read More

തിരുവനന്തുരം ലുലു മാളിന്റെ‍ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ കഴമ്ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും ബച്ചു കുരിയന്‍ തോമസു മടങ്ങുന്ന ബെഞ്ച് തള്ളിയത്. പാര്‍വതീ പുത്തനാറിന്റെ തീരത്ത് നടക്കുന്ന മാളിന്‍്റെ നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും കായല്‍ കയ്യേറിയാണ് നിര്‍മാണമെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വേദേശി എം.കെ.സലീമാണ് കോടതിയെ സമീപിച്ചത്. ഒരു ലക്ഷത്തി അമ്ബതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കേണ്ടതെന്നും 2,32,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാളിന് സംസ്ഥാന […]

Read More

പെട്രോള്‍ വില കുറച്ച്‌​ തമിഴ്​നാട്​; ജനപ്രിയ പ്രഖ്യാപനവുമായി സ്റ്റാലിന്‍ സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്​

ചെന്നൈ: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന്​ ദുരിതത്തിലായ ജനങ്ങള്‍ക്ക്​ ആശ്വാസമായി തമിഴ്​നാട്​ സര്‍ക്കാറിന്‍റെ പ്രഖ്യാപനം. തമിഴ്​നാട്ടില്‍ പെട്രോള്‍ വില മൂന്ന്​ രൂപ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ബജറ്റിലാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്​. നികുതിയിനത്തില്‍ മൂന്ന്​ രൂപ കുറക്കുമെന്നാണ്​ സര്‍ക്കാര്‍ ​അറിയിച്ചിരിക്കുന്നത്​. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിര്‍ദേശപ്രകാരമാണ്​ വിലകുറക്കുന്നതെന്ന്​ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ എണ്ണകമ്ബനികള്‍ വന്‍തോതില്‍ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോള്‍ വില പല നഗരങ്ങളിലും ലിറ്ററിന്​ 100 രൂപയും […]

Read More

സ്വകാര്യ ഉപയോഗത്തിന് പരമാവധി 20 വര്‍ഷം, വാണിജ്യ ആവശ്യത്തിന് 15 വര്‍ഷം; രാജ്യത്തെ പുതിയ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പരമാവധി 20 വര്‍ഷമേ ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള‌ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ല. ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കല്‍ നയമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാഹനരംഗത്ത് വലിയ വിപ്ളവം തന്നെ സൃഷ്‌ടിക്കാന്‍ ഇടയാക്കുന്നതാണ് കേന്ദ്രം ഇന്ന് പ്രഖ്യാപിച്ച പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള‌ള വാഹനം പൊളിക്കല്‍ നയം. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക […]

Read More

ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത; രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പൊലീസ്

നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന വാദവുമായി രംഗതെത്തിയിരിക്കുകയാണ് മുബൈ പൊലീസ്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന. കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഓഗസ്റ്റ് […]

Read More