Blog Post

Karanavars > News

പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്ബോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. സഞ്ജിതിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടികൊലപ്പെടുത്തിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടിയായി; ഏത് നിമിഷവും തുറക്കാമെന്ന് തമിഴ്നാട്

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.35 അടി ആയി ഉയർന്നിട്ടുണ്ട്. 141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ഈ അളവിൽ ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ തമിഴ്നാട് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് സാധ്യത. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കാം എന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മഴ […]

Read More

വർഷത്തിൽ 6000 ഇലക്‌ട്രിക് ഓട്ടോകൾ ഇറക്കേണ്ടയിടത്ത് 100 എണ്ണം പോലും ഇറക്കിയില്ല; കെഎഎൽ എം ഡി ഷാജഹാനെ പുറത്താക്കി സർക്കാർ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമി‌റ്റഡിന്റെ എം.ഡി സ്ഥാനത്ത് നിന്നും എ.ഷാജഹാനെ പുറത്താക്കി. അഴിമതി,കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ കെഎഎല്ലിൽ നിർബാധം നടക്കുന്നതായി തെളിവുകൾ പുറത്തുവന്നതോടെയാണ് ഷാജഹാനെ പുറത്താക്കാൻ സർക്കാർ തീരുമാനിച്ചത്. പി.വി ശശീന്ദ്രനാണ് കെഎഎല്ലിന്റെ പുതിയ എം.ഡി. പൊതുമേഖലാ സ്ഥാപനങ്ങളിൽ രാജ്യത്ത് ആദ്യമായി ഇലക്‌ട്രിക്ക് ഓട്ടോറിക്ഷ നിർമ്മിക്കാൻ അനുമതി ലഭിച്ച സ്ഥാപനം കെ.എ.എല്ലായിരുന്നു. വർഷത്തിൽ 6000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 100 എണ്ണം പോലും മാനേജ്‌മെന്റിന് ഷാജഹാന്റെ കാലത്ത് പുറത്തിറക്കാനായില്ല. നീം ജി എന്ന് പേരുള‌ള […]

Read More

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്: ടോണി ചമ്മിണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ ദേശീയപാത ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച്‌ ജാമ്യം അനുവദിക്കണമെന്ന് പ്രതികള്‍ വാദിച്ചു. . എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്.

Read More

ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18ന് കോണ്‍ഗ്രസ് സമരം; മാര്‍ച്ചും ധര്‍ണയും

കൊച്ചി: ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18-ന് ഇന്ധനവില വര്‍ധനക്കെതിരെ 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ധനവിലക്കെതിരായ കോണ്‍ഗ്രസ്‌ സമരം ജനം നെഞ്ചിലേറ്റിയെന്നും അദ്ദേഹം പറഞ്ഞു.സമരം ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സര്‍ക്കാരും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിലവര്‍ധനയിലൂടെ 18,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ധനവിലയില്‍ ഇളവ് നല്‍കാന്‍ കഴിയാത്തത് മുഖ്യമന്ത്രി വിശദീകരിക്കണം. പാലക്കാട്‌ മുതലമടയിലെ ജാതി വിവേചനത്തിന് […]

Read More

മുല്ലപ്പെരിയാറിലെ മരംമുറി; മന്ത്രിമാർക്ക് ഭിന്നസ്വരം, വിവാദം കത്തുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം–ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ തള്ളി സംയുക്ത പരിശോധനയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതോടെയാണ് സർക്കാരിൽ തന്നെ രണ്ടഭിപ്രായം വന്നത്. ജലവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് പോയിട്ടില്ല, വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് പോയത്. ഒരു ഘട്ടത്തിലും ജലവകുപ്പ് ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നും നവംബർ ഒന്നിന് യോഗം നടന്നിട്ടില്ലെന്നും യോഗത്തിന് രേഖകളോ മിനിട്‌സോ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗികമായോ […]

Read More

‘ഷൂട്ടിംഗ് തടഞ്ഞാൽ കൈയും കെട്ടി നോക്കിനിൽക്കില്ല, ശക്തമായി നേരിടും ‘ കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുള‌ള യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിക്കാനും ഇഷ്‌ടമുള‌ള തൊഴിൽ ചെയ്യാനും കൂട്ടംകൂടാനുമെല്ലാം സ്വാതന്ത്ര്യമുള‌ള നാടാണിത്. നിർഭയമായി തൊഴിൽ ചെയ്‌ത് ജീവിക്കുന്നതിനെ സംഘടിതമായ ആൾക്കൂട്ടം തടയുന്നതിലേക്ക് തിരിഞ്ഞാൽ സർക്കാരിന് കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. എം. മുകേഷിന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മൗലികമായ സ്വാതന്ത്ര്യങ്ങൾ ഭരണഘടന അനുവദിച്ച നാടാണിത്. ആ അവകാശങ്ങളിൽ കടന്നുകയ‌റ്റമുണ്ടായാൽ രാജ്യത്തെ ഭരണഘടനയ്‌ക്ക് നേരെയുള‌ള […]

Read More

‘നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാ, നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’: ജോജുവിന് നേരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: ഇന്ധനവില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയലിനെതിരെ രംഗത്ത് വന്ന നടന്‍ ജോജുവിനെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ നേതാക്കള്‍ അറസ്റ്റിലായതോടെയാണ് താരത്തിന് നേരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. ജോജുവിന്റെ ഫോട്ടോയില്‍ റീത്ത് വെച്ചുകൊണ്ട് ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായിറ്റായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ‘ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു‘. തുടങ്ങിയ പരാമര്‍ശങ്ങളാണ് […]

Read More

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; ഇന്നും നാളെയും കനത്ത മഴ, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് 40 മുതൽ 50 കി. മീ വരെ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ […]

Read More

ലക്കി സിംഗായി മോഹൻലാൽ; ‘മോൺസ്റ്റർ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മോഹൻലാലിന്റെ പുതിയ ചിത്രം ‘മോൺസ്റ്ററിന്റെ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഗംഭീര മേക്കോവറിലാണ് പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെടുന്നത്. സിഖ് മത വിശ്വാസിയെപ്പോലെ ദസ്തർ ധരിച്ച താരത്തിന്റെ ചിത്രം മിനിട്ടുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. അദ്ദേഹത്തിന്റെ കൈയിൽ ഒരു തോക്കും കാണാം. സിനിമയുടെ ചിത്രീകരണം […]

Read More