Blog Post

Karanavars > News

ഡി എൻ എ പരിശോധന അട്ടിമറിച്ചേക്കും, കുഞ്ഞിന്റെ സാമ്പിളിനൊപ്പം തങ്ങളുടെ സാമ്പിളുമെടുക്കണം; ആവശ്യമുയർത്തി അനുപമ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡി എൻ എ പരിശോധനയിൽ അട്ടിമറിയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് അനുപമ. ഡി എൻ എ പരിശോധന എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെയും അതുമായി ബന്ധപ്പെട്ട ഒരറിയിപ്പും തങ്ങൾക്ക് കിട്ടിയില്ലെന്നും അനുപമ പറയുന്നു. കുഞ്ഞിന്റെ ഡി എൻ എ സാമ്പിളിൽ അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ട്, ഇതിന് മുമ്പും അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ സാമ്പിൾ എടുക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സാമ്പിളും എടുക്കണമെന്ന ആവശ്യവും അവർ ഉയർത്തി. […]

Read More

എസ്.ഐയെ കൊലപ്പെടുത്തിയ കേസ്: പത്തും ഏഴും വയസുള്ള കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: പുതുക്കോട്ടയിൽ ആടുമോഷ്ടാക്കളെ പിന്തുടർന്ന സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ അറസ്റ്റിൽ. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. അൽപ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക […]

Read More

പിണറായിക്ക് തുടർ ഭരണം നൽകിയ ഭക്ഷ്യക്കിറ്റ് ഇനിയില്ല, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: പിണറായി വിജയന് തുടർ ഭരണം ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തലാക്കുന്നു. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി. ‘കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ […]

Read More

സമരം പിൻവലിക്കില്ല; കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുംവരെ തുടരും- രാകേഷ് ടിക്കായത്ത്

ഗാസിയാബാദ്: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റ് റദ്ദാക്കുന്നതുവരെ കര്‍ഷക സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരം അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണം–ടിക്കായത്ത് പറഞ്ഞു. ഗുരുനാനക് ജയന്തിയോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ബില്ലിന്റെ […]

Read More

റോയല്‍ ചാലഞ്ചേഴ്സിനായി പാഡണിയാന്‍ ഇനിയില്ല; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ എ ബി ഡിവില്ലിയേഴ്സ്

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും (South Africa) ഐപിഎല്ലില്‍ (IPL) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ് (AB de Villiers) ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു (Retirement From All Forms of Cricket). സോഷ്യല്‍ മീഡിയയിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 2018 ല്‍ കരിയറില്‍ മികച്ച ഫോമില്‍ തുടരുന്ന സമയത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ […]

Read More

ജീവൻ രക്ഷിക്കാൻ കരൾമാറ്റ ശസ്ത്രക്രിയ വേണം, കെപിഎസി ലളിതയ്ക്ക് ദാതാക്കളെ തേടി കുടുംബവും ബന്ധുക്കളും

തൃശൂർ: ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയ്ക്ക് കരൾ നൽകാൻ തയ്യാറുള്ളവരെ തേടി ബന്ധുക്കൾ. ചികിത്സയുടെ ഭാഗമായി കരൾ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ദാതാവിനെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായവും തേടുന്നുണ്ട്. ‘ഒ പോസിറ്റീവ്‘ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതൽ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ ഇതുസംബന്ധിച്ച് പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങൾ ഇല്ലാത്തവരും ആയിരിക്കണം ദാതാവ് […]

Read More

ചായക്കട നടത്തി ഭാര്യയ്‌ക്കൊപ്പം ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങള്‍ സഞ്ചരിച്ച വിജയന്‍ അന്തരിച്ചു

കൊച്ചി : ആഗ്രഹമുണ്ടെങ്കില്‍ സാധാരണക്കാരനും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ തെളിയിച്ച വിജയന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചിയില്‍ ചായക്കട നടത്തിയിരുന്ന വിജയ മോഹന ദമ്ബതികള്‍ ലോകയാത്രകളിലൂടെയാണ് പ്രശസ്തരായത്. ഒടുവില്‍ റഷ്യയിലാണ് ദമ്ബതികള്‍ സഞ്ചാരം നടത്തിയത്. അവസാനമായി കഴിഞ്ഞ മാസം 21നാണ് ഇവര്‍ റഷ്യയില്‍ സഞ്ചാരം നടത്തിയത്. ആരോഗ്യപ്രശ്നങ്ങളാല്‍ ഇനിയൊരു യാത്ര നടക്കുമോ എന്ന സംശയത്തിലിരിക്കെയാണ് റഷ്യാ സന്ദര്‍ശനം തരപ്പെട്ടതെന്ന് യാത്രയ്ക്ക് മുന്നോടിയായി കേരളകൗമുദിയോട് വിജയന്‍ പ്രതികരിച്ചിരുന്നു. […]

Read More

മാറാട് കൂട്ടക്കൊല കേസ്: രണ്ട് പ്രതികള്‍ കൂടി കുറ്റക്കാര്‍, ശിക്ഷാവിധി 23-ന്

കോഴിക്കോട്:  2003-ലെ മാറാട് കൂട്ടക്കൊല കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വരുന്ന 23-ാം തീയതി ശിക്ഷ വിധിക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ 2010-ലും 2011-ലുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസ് പ്രത്യേകം വിചാരണക്കെടുത്താണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മാറാട് കേസില്‍ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. കേസില്‍ ഇതുവരെ 86 പേരെയാണ് ശിക്ഷിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഹമ്മദ് കോയയ്ക്കെതിരെ […]

Read More

വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏട്, കർഷകർക്ക് അഭിവാദ്യങ്ങൾ  നേർന്ന് മുഖ്യമന്ത്രി

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിന് പിന്നാലെ സമരപോരാട്ടം നടത്തിയ കർഷക‌ർക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അർപ്പിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചിരുന്നു. നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും മോദി പറഞ്ഞു. ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി […]

Read More

വിയ്യൂർ ജയിലിൽ ഗുണ്ടാനേതാക്കൾ  ഏറ്റുമുട്ടി, ‘തീക്കാറ്റ് സാജന്റെ’ ആക്രമണത്തിൽ രണ്ടു കൈകളും നഷ്ടമായ  കടവിക്ക് പരിക്കേറ്റു

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരായ ഗുണ്ടാനേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാനേതാവുമായ തീക്കാറ്റ് സാജൻ എന്ന് വിളിക്കുന്ന സാജന്റെ നേതൃത്വത്തിലാണ് രണ്ടു കൈകളും ഇല്ലാത്ത കടവി രഞ്ജിത്തിനെയും ഒപ്പമുള്ളവരെയും ആക്രമിച്ചത്. രണ്ട് ബ്ലോക്കുകളിൽ കഴിയുന്നവരാണ് രണ്ട് ടീമും. ദിവസങ്ങളായി കടവിയും സാജനും തമ്മിൽ വൈരാഗ്യം നിലനിൽക്കുന്നുണ്ട്. പരിഹസിക്കുന്നുവെന്നതിന്റെ പേരിൽ ഇടയ്ക്ക് ഇരുവരും കൊമ്പ് കോർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഓൺലൈനിൽ കോടതിയിൽ ഹാജരാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. […]

Read More