Blog Post

Karanavars > News

കള്ളപ്പണം വെളുപ്പിക്കല്‍; ഐശ്വര്യ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്……

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. പാനമ പേപ്പര്‍ വിവരങ്ങളുമായി ബന്ധപ്പെട്ടാണ് ഐശ്വര്യയ്ക്ക് ഇ.ഡി മൂന്നാം തവണയും നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണയും നോട്ടീസ് നല്‍കിയപ്പോഴും ഐശ്വര്യ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക 2016ലാണ് വെളിപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഐശ്വര്യയ്ക്ക് നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ നോട്ടീസ് […]

Read More

അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണമെന്ന് ഡിജിപി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഒാഫീസിലുണ്ടാകണമെന്നും ഡിജിപിയുടെ നിർദേശം. ആലപ്പുഴയിലുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിലാണ് പുതിയ നിർദേശങ്ങളുള്ളത്. മറ്റു ജില്ലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനും ആലപ്പുഴയിൽ തുടർ സംഭവങ്ങളുണ്ടാകാതിരിക്കാനുമുള്ള നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മൈക്ക് അനൗൺസ്‌മെന്റും റാലിക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനുമതി നൽകുന്നുണ്ടെങ്കിൽ പ്രത്യേക ജാഗ്രത കാണിക്കാനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പരമാവധി പൊലീസുകാരെ ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. വാഹന […]

Read More

ആലപ്പുഴയിലെ സമാധാനയോഗം പ്രഹസനം: കെ.സുരേന്ദ്രന്‍

ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബിജെപിയെ ഔദ്യോഗികമായി യോഗത്തിലേക്ക് ക്ഷണിച്ചില്ല. സമാധാനത്തിന് എതിരല്ല. കൊല്ലപ്പെട്ട ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ സംസ്‌കാരം കഴിഞ്ഞ് സൗകര്യപ്രദമായ സമയത്ത് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്ന് ഉച്ചയക്ക് മൂന്ന് മണിക്കായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി ജില്ലാനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ യോഗം വൈകിട്ട് അഞ്ചുമണിയിലേക്ക് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചിരുന്നു. […]

Read More

ചില വിഷയങ്ങളില്‍ രാഷ്ട്രീയവ്യത്യാസം മാറ്റിവെക്കണമെന്ന് തരൂര്‍; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി……

തിരുവനന്തപുരം: ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കെ.റെയിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് തരൂര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. കെ റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി തുറന്നടിച്ചു. ‘ഒരു കോണ്‍ഗ്രസുകാരനാണെങ്കില്‍ കോണ്‍ഗ്രസ് […]

Read More

പത്തുപേര്‍ കൂടി പോസിറ്റീവ്; ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു……

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 90 ആയി. ഡല്‍ഹിയില്‍ മാത്രം ഒമിക്രോണ്‍ ബാധിതര്‍ 20 ആയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം നേരിടുന്നതിന് കര്‍ശന  ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും നിര്‍ദേശിച്ചിരുന്നു. ഒമിക്രോണ്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഒമിക്രോണ്‍ വകഭേദ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് […]

Read More

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 35,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 4,570 രൂപയും പവന് 320 രൂപ വര്‍ധിച്ച്‌ 35,560 രൂപയിലുമാണ് ഇന്നത്തെ നിരക്ക്. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച്‌ ഗ്രാമിന് 4,530 രൂപയിലും പവന് 35,240 രൂപയിലുമായിരുന്നു വ്യാപാരം. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് […]

Read More

പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി: നിയമന ഉത്തരവ് നേരിട്ടെത്തി കൈമാറി മന്ത്രി

തൃശൂര്: കൂനൂരിലെ ഹെലികോപ്റ്റര് ദുരന്തത്തില് മരിച്ച വ്യോമസേന ജൂനിയര് വാറന്റ് ഓഫിസര് എ പ്രദീപിന്റെ ഭാര്യയ്ക്ക് സര്ക്കാര് ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു മന്ത്രി കെ രാജന് പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. ധനസഹായം നല്കുന്നതിന്റെ ഉത്തരവും മന്ത്രി പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് കൈമാറി. പ്രദീപിന്റെ ഭാര്യക്ക് സര്ക്കാര് ജോലിയും ധനസഹായമായി 5 ലക്ഷം രൂപ നല്കുന്നതിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 3 ലക്ഷം രൂപ പ്രദീപിന്റെ അച്ഛന് ചികിത്സക്കുള്ള സഹായം നല്കുന്നതിനും […]

Read More

നടിക്കെതിരായ അതിക്രമം: സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ദിലീപ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതില്‍ സമര്‍പ്പിച്ച ഹരജി നടന്‍ ദിലീപ് പിന്‍വലിച്ചു. കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നത്. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് ദിലീപ് ഹരജി പിന്‍വലിച്ചത്.

Read More

ഉറപ്പുകള്‍ പാലിച്ചില്ല; ചൊവ്വാഴ്ച മുതല്‍ അനിശ്​ചിതകാല ബസ്​ സമരമെന്ന്​ ഉടമകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ വാഗ്​ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌​ ഡിസംബര്‍ 21 മുതല്‍ സ്വകാര്യ ബസ്​ സര്‍വീസ്​ നിര്‍ത്തിവെക്കുമെന്ന്​ അറിയിച്ച്‌​ ബസുടമകള്‍. ചാര്‍ജ്​ വര്‍ധന ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയ വാഗ്​ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന്​ ബസുടമകള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക്​ ചാര്‍ജിളവ്​ നല്‍കണമെങ്കില്‍ നികുതി കുറക്കണം. അല്ലെങ്കില്‍ ഡീസല്‍ സബ്​സിഡി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. നേരത്തെ സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എട്ട് ദിവസം സമയം നല്‍കുകയാണെന്നും ബസുടമകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഒമ്ബതുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും […]

Read More

യൂട്യൂബറെ ആക്രമിച്ചെന്ന കേസ്: ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചു

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ചെന്ന കേസില്‍ ഡബിങ് കലാകാരി ഭാഗ്യലക്ഷ്മി അടക്കം മൂന്ന് സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചു. തമ്ബാനൂര്‍ പൊലീസ് സമര്‍പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മൂന്ന് പ്രതികള്‍. അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കയ്യേറ്റം ചെയ്യല്‍, എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 294(ബി), 323, 452, 506(1), […]

Read More