Blog Post

Karanavars > News

നാളെ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റി

തിരുവനന്തപുരം: ഓട്ടോ– ടാക്സി നിരക്ക് വർദ്ധിപ്പിക്കുക, സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ ഡിസംബർ 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റി. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഓട്ടോ ടാക്‌സി നിരക്ക് വ‌ർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേ‌ത്തു. നിരക്ക് വ‌ർദ്ധനവിനെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയ്ക്ക് ചുമതല നൽകിയതായും മന്ത്രി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് […]

Read More

വോട്ട് തരൂ, 200 രൂപയുടെ മദ്യം 50 രൂപയ്ക്ക് തരാം: വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷന്‍……

വിജയവാഡ: 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു. ചൊവ്വാഴ്ച വിജയവാഡയിൽ വെച്ച് നടന്ന യോഗത്തിൽ വെച്ചായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം. ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകുമെന്ന് സോമു വീർരാജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ […]

Read More

വേദനകള്‍ക്കിടയിലും വിദ്യയെ ചേര്‍ത്തുപിടിച്ച്‌ നിധിന്‍; വായ്പ ലഭിക്കാത്തതിനാല്‍ ജീവനൊടുക്കിയ വിപിന്റെ സഹോദരി വിവാഹിതയായി

വായ്പ ലഭിക്കാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന ആശങ്കയില്‍ ജീവനൊടുക്കിയ വിപിന്റെ നഷ്ടത്തിനിടയിലും വിദ്യ ഇന്ന് വിവാഹിതയായി. വിപിന്റെ ഏറ്റവും വലിയ സ്വപ്‌നത്തിന് പാറമേക്കാവ് ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഇന്ന് 8.30നാണ് നിധിന്‍ വിദ്യയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കാണ് പോവുക. ജനുവരി പകുതിയോടെ നിധിന്‍ ജോലിക്കായി വിദേശത്തേക്കു മടങ്ങുകയും അധികം വൈകാതെ വിദ്യയെയും കൊണ്ടുപോവുകയും ചെയ്യും. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും […]

Read More

കിഴക്കമ്ബലത്തെ ആക്രമണം: കിറ്റെക്‌സില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

കിഴക്കമ്ബലത്തെ കിറ്റക്‌സില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തി.കിഴക്കമ്ബലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്. കിറ്റക്‌സിലെതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബിലെത്തിയാണ് ആദ്യം പരിശോധന നടത്തിയത്.ശേഷം കിറ്റക്‌സിലെ ജോലി സ്ഥലത്തും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തൊഴില്‍ നിബന്ധനകള്‍ ഇവിടെ കൃത്യമായി പാലിക്കുന്നുണ്ടോ, തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കുന്നുണ്ടോ, ഇവരുടെ താമസം എങ്ങനെയാണ്,പൊലീസിനെ അക്രമിക്കാനുള്ള കാരണമെന്താണ് തുടങ്ങിയവയാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയും കിറ്റക്‌സിനെതിരെയും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തൊഴില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

Read More

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; ഒമിക്രോണ്‍ രോഗബാധിതര്‍ 781 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 781 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 238 കേസുകളും മഹാരാഷ്ട്രയില്‍ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്. അതിനിടെ, പ്രതിദിന കോവിഡ് കേസുകളില്‍ രാജ്യത്ത് വന്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാള്‍ 44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 9195 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുമ്ബത്തെ ദിവസം ഇത് 6358 ആയിരുന്നു. 7347 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 3,42,51,292 പേരാണ് ആകെ രോഗമുക്തി നേടിയത്. 77,002 പേരാണ് നിലവില്‍ രോഗികളായി തുടരുന്നത്. ആകെ […]

Read More

മകളെ കാണാനെത്തിയ 19കാരനെ അച്ഛൻ കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി……

തിരുവനന്തപുരം: മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ്‌ ലാലു പോലീസിനോട് വ്യക്തമാക്കിയത്. പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ലാലു പേട്ട പോലീസിൽ കീഴടങ്ങുകയായിരുന്നു. കള്ളനെന്ന് കരുതി അനീഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലാലു പോലീസിനോട് പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. അനീഷിനെ […]

Read More

മികച്ച ആരോഗ്യ പ്രകടനമുളള സംസ്ഥാനം കേരളം; മോശം ഉത്തര്‍പ്രദേശ്

ഡല്‍ഹി: സംസ്ഥാനങ്ങളുടെ മൊത്തത്തില്‍ ഉള്ള ആരോഗ്യ പ്രകടനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിലാണ് സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തിയത്. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന സംസ്ഥാനം. നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന സൂചികയാണ് ഇത്. 2019 – 20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക ആണ് നീതി ആയോഗ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നീതി ആയോഗിന്റെ […]

Read More

സംസ്ഥാനത്ത് ഓടോ-ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടോ–ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും. ഓടോ–ടാക്‌സി ലൈറ്റ് മോടോര്‍ വര്‍കേഴ്‌സ് യൂനിയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഓടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ–ഓടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്. അവസാനമായി സംസ്ഥാനത്ത് ഓടോ, ടാക്‌സി നിരക്ക് കൂട്ടിയത് 2018 ഡിസംബറിലാണ്. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിന്റെയും ഇന്ധനവില വര്‍ധനയുടേയും സാഹചര്യത്തില്‍ നാളുകളായി ഓടോ–ടാക്‌സി മേഖല പ്രതിസന്ധിയിലാണ്. മൂന്ന് വര്‍ഷത്തിന് മുകളിലായി ഓടോ ടാക്‌സി നിരക്ക് ഉയര്‍ത്തിയിട്ടെന്നും […]

Read More

ഇരട്ട കൊലപാതകം; 17 വര്‍ഷത്തിന് ശേഷം ചുരുളഴിച്ച്‌ ക്രൈം ബ്രാഞ്ച്

17 വര്‍ഷം മുന്‍പ് നടന്ന ഇരട്ട കൊലപാതകത്തിന്‍റെ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്.കൊച്ചി പോണേക്കരയില്‍ 2004ല്‍ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനാണെന്ന് കണ്ടെത്തി.സഹതടവുകാരനോട് ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയതാണ് കേസില്‍ വഴിത്തിരിവായത്.കേസില്‍ ക്രൈംബ്രാഞ്ച് ജയാനന്ദന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി. കൊച്ചി പോണേക്കരയില്‍ വൃദ്ധരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. പോണേക്കരയില്‍ താമസിച്ചിരുന്ന 74 കാരിയെയും ഇവരുടെ സഹോദരിയുടെ മകനായ 60കാരനെയും തലക്കടിച്ച്‌ കൊന്നത് റിപ്പര്‍ ജയാനന്ദനാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം 74കാരിയെ […]

Read More

കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍. 15-18 വയസ് വരെയുള്ളവര്‍ക്ക് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം. 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ബയോടെക്കിന്റെ രണ്ടു ഡോസ് കോവാക്സിന്‍ അല്ലെങ്കില്‍ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ് ഡി വാക്സിനാണ് കുട്ടികള്‍ക്കു നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 […]

Read More