സ്വാമിയുടെ ലിംഗം മുറിച്ച കേസ്: ഒരുമിച്ച് ജീവിക്കാന്‍ തടസം പറഞ്ഞതില്‍ പ്രതികാരം; കൃത്യം നടത്തിയത് യുവതിയും സുഹൃത്തും ചേര്‍ന്ന്
തിരുവനന്തപുരം: കണ്ണമൂലയില്‍ ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായെന്ന് കണ്ടെത്തല്‍. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തല്‍ പുറത്തെത്തിയിരിക്കുന്നത്. ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. 2017 മെയ് 20ന് രാത്രിയിലാണ് കണ്ണമൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ ഗംഗേശാനന്ദയുടെ നേര്‍ക്ക് ആക്രമണം നടക്കുന്നത്. സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്നാണ് […]