ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം
മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരു നഞ്ചൻഗോഡിന് സമീപം വെച്ച് പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ബസിനടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന നാൽപ്പതോളം യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യാത്രക്കാർ ഭൂരിഭാഗവും ഉറക്കത്തിലായിരുന്ന സമയത്താണ് അപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ബസിനടിയിൽ നിന്നും തീ പടരുന്നത് കണ്ടയുടനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ വേഗത്തിൽ […]