തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച; ചീഫ് നഴ്സിംഗ് ഓഫീസർക്ക് സസ്പെൻഷൻ.
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ (ആർസിസി) സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെ സസ്പെൻഡ് ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് സ്വന്തം ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്ന പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുറ്റാരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആർസിസി ഡയറക്ടർ ഡോ. കെ. രജ്നീഷ് കുമാർ ആണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. സ്റ്റാഫ് നഴ്സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കിയതും അഭിമുഖ പരീക്ഷയിൽ പങ്കെടുത്തതും ചീഫ് നഴ്സിംഗ് ഓഫീസറായിരുന്നു. […]