വന്ദേഭാരത് സ്ലീപ്പറിൽ ‘ആർഎസി’ ഇല്ല; ടിക്കറ്റ് നിരക്ക് രാജധാനിക്കും മുകളിൽ
ന്യൂഡൽഹി: യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ട്രാക്കിലിറങ്ങുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മറ്റ് ട്രെയിനുകളിൽ നിലവിലുള്ള ആർഎസി (Reservation Against Cancellation), വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റ് സംവിധാനങ്ങൾ വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാകില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. കൺഫേംഡ് ടിക്കറ്റുള്ളവർക്ക് മാത്രമേ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കൂ. സീറ്റുകൾ പങ്കിട്ടുള്ള യാത്ര ഒഴിവാക്കി യാത്രക്കാർക്ക് പരമാവധി സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും വന്ദേഭാരത് സ്ലീപ്പർ റെക്കോർഡിടുകയാണ്. നിലവിലെ […]