‘അവൾക്ക് ഇനി അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേ?’; ഭാര്യയുമൊത്തുള്ള ആദ്യ വിമാനയാത്രയുടെ സന്തോഷം പങ്കുവെച്ച് നിയാസ്
കായംകുളം: ജീവിതത്തിൽ ഇത്രയും കാലം ഒരു പരാതിയുമില്ലാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട പ്രിയപ്പെട്ട ഭാര്യയെ അടുക്കളയിൽനിന്നുള്ള ഒരു ‘മോചനം’ നൽകി ആകാശത്തേക്ക് കൂട്ടിക്കൊണ്ടുപോയതിൻ്റെ സന്തോഷം പങ്കുവെച്ച് നിയാസ്. കായംകുളം സ്വദേശിയായ നിയാസിൻ്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്ത ഭാര്യയുടെ സന്തോഷം കണ്ടപ്പോൾ തൻ്റെ കഷ്ടപ്പാടുകൾക്ക് ഫലം ലഭിച്ചെന്നും നിയാസ് കുറിച്ചു. വിവാഹശേഷം താൻ വിദേശത്ത് പോയി കഷ്ടപ്പെട്ടപ്പോഴും, ഇവിടെ വീട്ടിലെ കാര്യങ്ങൾ ഒരു പരാതിയും പറയാതെ മുന്നോട്ട് കൊണ്ടുപോയത് ഭാര്യയാണ് എന്ന് […]