തത്സമയ പരിപാടികൾ നേരിട്ട് ഫീച്ചർ ഫോണുകളിലേക്കും; ഡയറക്ട്-ടു-മൊബൈൽ സാങ്കേതികവിദ്യ വരുന്നു
ഇന്ത്യയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ‘ഡയറക്ട്-ടു-മൊബൈൽ’ (D2M) സാങ്കേതികവിദ്യ ഉടൻ യാഥാർത്ഥ്യമാകും. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാതെ തന്നെ ടിവി ചാനലുകളുടെ തത്സമയ പരിപാടികളും മറ്റ് വിവരങ്ങളും മൊബൈൽ ഫോണുകളിലേക്ക്, പ്രത്യേകിച്ച് ഫീച്ചർ ഫോണുകളിലേക്ക് നേരിട്ട് എത്തിക്കാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. മൊബൈൽ ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ ഏറ്റവും വലിയ മുന്നേറ്റമായാണ് ഈ സാങ്കേതികവിദ്യയെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. പ്രസാർ ഭാരതിയും ഐഐടി കാൺപൂരും ചേർന്നാണ് ഈ പദ്ധതിയുടെ സാങ്കേതികവശങ്ങൾ വികസിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യ നിലവിൽ വരുന്നതോടെ, ഡാറ്റാ ഉപയോഗമില്ലാതെ തന്നെ […]