Blog Post

Karanavars > Articles by: admin

ശ്രീലങ്കയില്‍ കര്‍ഫ്യൂ: രജപക്‌സെ അജ്ഞാത കേന്ദ്രത്തില്‍; നിയന്ത്രണം സൈന്യത്തിന്റെ കയ്യില്‍

കൊളംബോ: ശ്രീലങ്കയില്‍ ഇന്നലെ നടന്ന രക്തരൂക്ഷിത കലാപത്തിനു പിന്നാലെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ സൈന്യം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം പ്രധാനകേന്ദ്രങ്ങളിലെല്ലാം സുരക്ഷാസേനയേയും പോലീസിനെയും വിന്യസിച്ചിരിക്കുകയാണ്. കൊളംബോയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംബില്‍ ട്രീയിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് രജപക്‌സെയെ മാറ്റിയത്. രജപക്‌സെയുടെ കുടുംബത്തെയും സൈന്യം സുരക്ഷിതമായി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. വസതിക്കു മുന്നില്‍ ജനക്കൂട്ടം പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് […]

Read More

മുസ്ലിം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കൊച്ചി: മുസ്ലിം വിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.153 A, 295 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ അനായാസം ജാമ്യം ലഭിച്ചത് പോലീസിന് വലിയ പഴി കേള്‍പ്പിച്ചിരുന്നു. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ […]

Read More

കെ.എസ്.ആര്‍.ടി.സി ശമ്ബളം: സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്ബളപ്രതിസന്ധിയില്‍ സര്‍ക്കറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പത്തിന് ശമ്ബളം നല്‍കാമെന്ന് പറഞ്ഞത്. സമരം ചെയ്ത് ഉറപ്പ് ലംഘിച്ചത് യൂണിയനുകളാണെന്നും മന്ത്രി പറഞ്ഞു. ശമ്ബളം നല്‍കുന്ന കാര്യം യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മാനേജ്‌മെന്റിനൊപ്പം നിന്ന സി.ഐ.ടി.യുവും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് ശമ്ബളം കിട്ടിയില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ സമരം തുടങ്ങാനാണ് പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫിന്റെ ആലോചന. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി 2018 മുതല്‍ നിര്‍ത്തി വച്ചിരുന്ന […]

Read More

ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. ആലപ്പുഴ പൊലിസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പൊലിസ് ഓഫിസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടുമക്കളില്‍ ഇളയ കുട്ടിയായ ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പൊലിസ് പറയുന്നു. അഞ്ചുവയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തി. റെനീസിന്റെ ഭാര്യ തൂങ്ങിമരിച്ചനിലയിലായിരുന്നു. ഇന്ന് രാവിലെ നൈറ്റ് ഷിഫ്റ്റ് […]

Read More

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവര്‍ക്കൊപ്പം ഏപ്രില്‍ 24ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചികിത്സയിലിരിക്കെ മന്ത്രിസഭാ യോഗത്തിലടക്കം ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. […]

Read More

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്ബത്തിക പ്രതിസന്ധിയില്‍ മഹിന്ദയുടെ രാജിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി.പ്രാദേശിക മാധ്യമങ്ങളാണ് രാജി വിവരം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്സെയ്ക്കുമേല്‍ സമ്മര്‍ദം ശക്തമായിരുന്നു. എന്നാല്‍, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലായിരുന്നു മഹിന്ദ. എന്നാല്‍, സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന(എസ്.എല്‍.പി.പി)യിലും മഹിന്ദ മാറിനില്‍ക്കണമെന്ന് ആവശ്യം ശക്തമായതോടെയാണ് മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ താഴെയിറങ്ങാന്‍ അദ്ദേഹം തയാറായത്. […]

Read More

പൂന്തുറയില്‍ ലേലത്തില്‍ പിടിച്ചെടുത്ത മീനില്‍ പുഴുവിനെ കണ്ടെത്തി; പരിശോധന കര്‍ശനമക്കി ഭക്ഷ്യസുരക്ഷാ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. തിരുവനന്തപുരം പൂന്തുറയില്‍കടപ്പുറത്ത് നിന്ന് ലേലം വിളിച്ച്‌ വീടുകളിലേക്ക് എത്തിച്ച മീനില്‍ നിന്ന് പുഴുവിനെ കണ്ടെത്തി.പുഴുവിനെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കാരകോണത്ത് 60 കിലോ പഴകിയ മത്സ്യവും, കേടായ പഴവര്‍ഗങ്ങളും പിടികൂടിയിട്ടുണ്ട്. തലസ്ഥാനത്ത് ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന നടന്നത്. നന്ദന്‍കോട്, കുന്നുകുഴി, പൊട്ടക്കുഴി, വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പഴകിയ ചിക്കന്‍, മന്തി, ഷവര്‍മ എന്നിവ പിടിച്ചെടുത്തു.

Read More

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: പത്ത് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്ന് പേരെ വെറുതെവിട്ടു.മറ്റ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി. ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍ ഐ എ യും നല്‍കിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. രണ്ടാം പ്രതി എം എച്ച്‌ ഫൈസല്‍, 14ാം പ്രതി മുഹമ്മദ് ഫസല്‍, 22ാം പ്രതി ഉമര്‍ ഫറൂഖ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. എന്‍ ഐ എ കോടതി ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, […]

Read More

തൃക്കാക്കരയിലെ ബിജെപി പ്രചാരണത്തിന് പിസി ജോര്‍ജിനെ ക്ഷണിക്കും- എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി: തൃക്കാക്കരയിലെ ബിജെപി പ്രചാരണത്തിന് പിസി ജോര്‍ജിനെ ക്ഷണിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍.പിസി ജോര്‍ജ് തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ബിജെപിക്ക് ​ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിക്ക് എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ ലഭിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദര്‍ശനങ്ങളുടെ ഭാ​ഗമായി കേരളത്തിലെത്തിയ ജെപി നദ്ദയുമായി പിസി ജോര്‍ജ് കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. താമരശേരി രൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഈഞ്ചനാനി പിതാവുമായി ജെപി […]

Read More

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ തുടരുന്നു; തലസ്ഥാനത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ ഹോട്ടലിനുള്‍പ്പടെ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരില്‍ രണ്ടും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ പരിശോധന നടന്നത്.നന്ദന്‍കോട് ‘ഇറാനി കുഴിമന്തിയില്‍‘ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന് പിന്നാലെ ഹോട്ടലിന് നോട്ടീസ് നല്‍കി. പൊറ്റക്കുഴി ‘മൂണ്‍ സിറ്റി തലശ്ശേരി ദം ബിരിയാണി‘, നന്ദന്‍കോട് ‘ ടിഫിന്‍ സെന്റര്‍‘ എന്നീ കടകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ബാഗുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം കുന്നുകുഴിയിലുള്ള ആണ്‍കുട്ടികളുടെ കെ പി […]

Read More