Blog Post

Karanavars > Articles by: admin

സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കും

സംസ്ഥാനത്ത് പബ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലായിരുന്നു സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച്‌ സൂചന നല്‍കി മുഖ്യമന്ത്രി സംസാരിച്ചത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലുള്ളവര്‍ക്ക് ജോലി കഴിഞ്ഞ ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള സൗകര്യം ഇല്ലെന്നുള്ള പരാതിയുണ്ട്. ഇത്തരത്തിലുള്ള ആക്ഷേപം സര്‍ക്കാരിന് മുന്നില്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബെവ്‌റേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ […]

Read More

കൊല്ലം കടമ്പാട്ടുകോണത്ത് വാഹനാപകടം

ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. PWD ഉദ്യോഗസ്ഥൻ രാഹുൽ എസ്. നായർ, ഭാര്യ സൗമ്യ എന്നിവരാണ് മരിച്ചത്. വോൾവോ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവർ നെയ്യാറ്റിൻകര സ്വദേശികളാണ്.

Read More

മരട് ഫ്ലാറ്റ് പൊളിക്കല്‍ തീയതി തീരുമാനിച്ചു

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനായി നിയന്ത്രിത സ്ഫോടനം നടത്തുക രണ്ട് ദിവസങ്ങളിലായി. ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റുകള്‍ പൊളിക്കുക. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ജനുവരി 11ന് ആല്‍ഫ, എച്ച്‌ ടി ഒ ഫ്ലാറ്റുകളും ജനുവരി 12ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളുമാണ് പൊളിക്കുക. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനായി 200 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കും. സാങ്കേതിക കാരണങ്ങളാലാണ് തീയതി നീട്ടിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കൊച്ചിയില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, […]

Read More

15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ നിരോധിച്ചേക്കും

ബസുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ പൊതുസര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കുന്നു. ഇതിനുശേഷം രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുന്നതിന് 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന, 1988-ലെ നിയമഭേദഗതിയെ തുടര്‍ന്നാണ് ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രം ഒരുങ്ങുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും മോട്ടോര്‍വാഹന കമ്മിഷണര്‍മാരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു.   കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതി സബ്കമ്മിറ്റിക്ക് മുമ്പാകെയുള്ള മറ്റു വിഷയങ്ങള്‍: 15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ക്ക് പിന്നീട് സ്വകാര്യവാഹനങ്ങള്‍ക്കുള്ള […]

Read More

ഇന്റർനെറ്റ് ഉപയോഗത്തിൽ കേരളം രണ്ടാമത്

മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ് കേരളത്തിലെ ഇന്റർനെറ്റ് വ്യാപനം. ഒന്നാം സ്ഥാനത്ത് ഡൽഹിയാണ് (69 ശതമാനം). ജനസംഖ്യയുടെ പകുതിയിലധികംപേരും ഇന്റർനെറ്റ് ഉപയോഗിക്കുന്ന കേരളത്തിലിത് അഖിലേന്ത്യാ ശരാശരിയെക്കാൾ ഇരട്ടിയോളമാണ്. രാജ്യത്താകെ അഞ്ചിനും 11-നും ഇടയിലുള്ള ആറരക്കോടിയിലധികം കുട്ടികൾ മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ലാപ്‌ടോപ്‌, ഡെസ്ക് ടോപ്‌ എന്നിവവഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രമായെന്നും ഇന്റർനെറ്റ് ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലും […]

Read More

മന്ത്രി എ.കെ. ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം മൂന്ന് സ്‌കൂട്ടറുകള്‍ ഇടിച്ചിട്ടു

മന്ത്രി എ.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം മൂന്നു സ്‌കൂട്ടറുകളില്‍ ഇടിച്ചു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറുകളിലേക്കാണ് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം നടുവണ്ണൂര്‍ – ഇരിങ്ങത്ത് റോഡില്‍ ചാവട്ട് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു അപകടം. ചാവട്ട് പള്ളി അങ്കണത്തിലെ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെതായിരുന്നു സ്‌കൂട്ടര്‍. മന്ത്രിയുടെ വാഹനം മണിയൂരിലേക്കു പോകുകയായിരുന്നു. ഔദ്യോഗിക വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മന്ത്രി പൊലീസ് വാഹനത്തില്‍ മണിയൂരിലേക്ക് യാത്ര തുടര്‍ന്നു. അതേസമയം ഡ്രൈവറുടെ […]

Read More

പിഎസ്‌സി പരീക്ഷ ഉടച്ചുവാർക്കാൻ നിർദേശം

പരീക്ഷാ നടത്തിപ്പു രീതിയിൽ വ്യാപകമാറ്റം നിർദേശിച്ച് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് പരീക്ഷ ചോദ്യ പേപ്പർ തയാറാക്കുന്നതിലും ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിലും ഹാളിലെ സുരക്ഷാ പരിശോധയിലും ഉൾപ്പെടെയാണ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. പരീക്ഷാതട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റേതാണ് റിപ്പോർട്ട്. ഇത് ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പിഎസ്‌സിക്കു നൽകിയ കത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. പിഎസ്‌സിയുടെ ഇപ്പോഴത്തെ പരീക്ഷാ നടത്തിപ്പിൽ ചില വിഷയങ്ങൾ ഗൗരവമായി കാണണം. പരീക്ഷാഹാളിൽ സിസിടിവി നിർബന്ധമാക്കണം. സ്മാർട് വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഇയർ പീസ് ഉൾപ്പെടെയുള്ള […]

Read More

എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് രുചിക്കാം

വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേല്‍സ് വിസ്‌കിയുമായി വിവാഹം ആഘോഷിക്കാന്‍ മുംബൈ സ്വദേശിയായ ഉദ്ദിത്. നവംബര്‍ 14ന് നടക്കുന്ന വിവാഹ സല്‍ക്കാരത്തിന് വിളമ്പാനാണ് ഉദ്ദിതും സെയ്‌ലിയും പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക്ഷം രൂപ വിലവരുന്ന വിസ്‌കിതന്നെ ഓര്‍ഡര്‍ ചെയ്തത്. 10,000 ഡോളറും ടാക്‌സുമാണ് ഒരു ബാരല്‍ ജാക്ക് ഡാനിയേല്‍ വിസ്‌കിയുടെ വില. ഒരു ബാരലില്‍ 200 മുതല്‍ 225 കുപ്പികള്‍വരെയാണ് ഉണ്ടാകുക. അതുവരെ ലഭിക്കാത്ത ഫ്‌ളേവറുകളോടെയും സവിശേഷതകളോടെയുമാകും കമ്പനി മദ്യം നിര്‍മിച്ചുനല്‍കുക. വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് കുപ്പികള്‍ സമ്മാനിക്കാനാണ് […]

Read More

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചു

ഇന്ത്യന്‍ തിരഞ്ഞെടുപ്പുരംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയുംചെയ്ത മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ചരാത്രി ഒന്‍പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിന്റെ പത്താം തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു. ചെന്നൈ ആല്‍വാര്‍പേട്ട സെയ്ന്റ് മേരീസ് റോഡിലെ 112-ാം നമ്പര്‍ ബംഗ്ലാവിലായിരുന്നു താമസം. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ്. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ഡിസംബര്‍ 12-നാണ് ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായത്. അതുവരെ ആസൂത്രണ കമ്മിഷനിലെ അപ്രധാന തസ്തികയിലായിരുന്നു. പുതിയ പദവിയിലിരുന്ന് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷന്റെ കരുത്തും ശേഷിയും […]

Read More

ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഉപയോഗിച്ച് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബിജ്നോർ ഗോപാൽപുരിലാണ് സംഭവം. ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഉപയോഗിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാര്‍ജ് കുത്തി മൊബൈൽ ഉപയോഗിക്കുന്നതിനെതിരെ വിദഗ്ധർ തന്നെ പലപ്പോഴും അപകട മുന്നറിയിപ്പ് നൽകാറുണ്ട്. അമിതമായി ചാർജ് ചെയ്യുന്നതും അപകട സാധ്യത ഇരട്ടിയാക്കുമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ഫോണിന്റെയും ചാർജറുകളുടെയും ഗുണമേന്മയും ഇത്തരം അപകടങ്ങളിൽ മുഖ്യ […]

Read More