Blog Post

Karanavars > News > Slider News > ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഉപയോഗിച്ച് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബിജ്നോർ ഗോപാൽപുരിലാണ് സംഭവം. ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഉപയോഗിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാര്‍ജ് കുത്തി മൊബൈൽ ഉപയോഗിക്കുന്നതിനെതിരെ വിദഗ്ധർ തന്നെ പലപ്പോഴും അപകട മുന്നറിയിപ്പ് നൽകാറുണ്ട്. അമിതമായി ചാർജ് ചെയ്യുന്നതും അപകട സാധ്യത ഇരട്ടിയാക്കുമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ഫോണിന്റെയും ചാർജറുകളുടെയും ഗുണമേന്മയും ഇത്തരം അപകടങ്ങളിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *