Blog Post

Karanavars > Articles by: admin

ദുല്‍ഖര്‍ നിര്‍മിക്കുന്ന ‘മണിയറയിലെ അശോകന്‍’; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് താരം

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണം ചെയ്യുന്ന മണിയറയിലെ അശോകന്‍ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്കുവച്ചത്. സസ്‌പെന്‍സ് നിറഞ്ഞ നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകന്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. അനുപമ സഹസംവിധായികയായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശംസു സയ്ബ ആണ് സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ, […]

Read More

പുതുവര്‍ഷ പുലരിയില്‍ പെണ്‍കുട്ടിയുടെ നഗ്നവീഡിയോ റിലീസ് ചെയ്യുമെന്ന് ഭീഷണി: യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ്‌: പുതുവര്‍ഷം പുലരുന്നതോടെ യുവതിയുടെ നഗ്ന വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്. പുതുവര്‍ഷം പുലരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പ്രതിയെ പിടികൂടി പോലീസ്. ഡിസംബര്‍ 31 ന് രാത്രിയോട് കൂടി കാസര്‍കോട് വിദ്യാനഗറില്‍ താമസിക്കുന്ന യുവാവാണ് 2020 ആരംഭിക്കുന്ന ഉടന്‍ നഗ്ന വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് യുവതിക്ക് നേരെ ഭീഷണി മുഴക്കിയത്. പരാതി ലഭിച്ച ഉടന്‍ കാസര്‍കോട് അഡീഷണല്‍ എസ്. പി. പ്രശോഭ് പി. ബി. യുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലും വിദ്യാനഗര്‍ […]

Read More

പുതുവത്സര തലേന്ന് റെക്കോര്‍ഡ് കുടിയുമായി മലയാളികള്‍; ഒറ്റ ദിവസം മാത്രം വിറ്റത് 68.57 കോടിയുടെ മദ്യം,ഇത്തവണ മുന്നില്‍ തിരുവനന്തപുരം

തിരുവനന്തപുരം: ക്രിസ്മസിന് പിന്നാലെ പുതുവത്സര തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. പുതുവര്‍ഷ തലേന്ന് വെയര്‍ഹൗസുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. ബെവ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 8 ശതമാനത്തിന്റെ വര്‍ദ്ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ മദ്യവില്‍പനയില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മദ്യവില്‍പന 63.33 കോടി രൂപയാണ്. വര്‍ദ്ധന 8% […]

Read More

ഹെലികോപ്റ്റര്‍ തകര്‍ന്ന് തായ്‌വാന്‍ സൈനിക മേധാവിയടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു

തായ്‌പേയി: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് തായ്വാന്‍ സൈനിക മേധാവിയടക്കം എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ദ്വീപിലെ പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. തായ്‌വാന്‍ ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി ഉച്ചയോടെയാണ് തായ്വാന്‍ വ്യോമസേന കമാന്‍ഡര്‍ സ്ഥിരീകരിച്ചത്. ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 13 യാത്രക്കാര്‍ ഹെലികോപ്റ്ററുണ്ടായിരുന്നു എന്നാണ് വിവരം. സോങ്ഷാന്‍ വിമാനത്താവളത്തില്‍ നിന്നും […]

Read More

പട്ടാപ്പകല്‍ ബാങ്കില്‍ കയറിയത് 12 മോഷ്ടാക്കള്‍; 4 ലക്ഷം രൂപ കവര്‍ന്നു

തൃശ്ശൂര്‍: ആര്‍ക്കും ഒരു സംശയം പോലുമില്ലാതെ തിരക്കേറിയ ബാങ്കില്‍ നിന്നും കള്ളന്മാര്‍ കവര്‍ന്നത് നാല് ലക്ഷം രൂപ. തൃശ്ശൂര്‍ സ്വരാജ് റൗണ്ട് സൗത്തിലെ എ.സ്ബി.ഐ ശാഖയില്‍ നിന്നാണ് ഇതുവരെ കേട്ട മോഷണവാര്‍ത്തകളില്‍ നിന്നെല്ലാം വ്യത്യസ്തമായ സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. പട്ടാപ്പകല്‍ ബാങ്കില്‍ കയറിയ 12 മോഷ്ടാക്കള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച്‌ നാടകീയമായി കവര്‍ന്നത് 4 ലക്ഷം രൂപയാണ്. നാലു പേര്‍ ബാങ്ക് കവാടത്തില്‍ കാവല്‍ നില്‍ക്കുകയും മറ്റുള്ളവര്‍ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന്‍ […]

Read More

പുതുവര്‍ഷത്തില്‍ ആദ്യം ദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേര്‍

കൊച്ചി: പുതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്നലെ ഒരു ലക്ഷത്തിലധികം യാത്രക്കാരുമായി കൊച്ചി മെട്രോയുടെ കുതിപ്പ്. ഇന്നലെ രാത്രി വരെ 1,25,131 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം നാലാം ഓണ ദിവസം 1.5 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ഇന്നലെ തീരക്ക് വര്‍ധിച്ചതോടെ ടിക്കറ്റുകള്‍ നേരിട്ട് നല്‍കേണ്ടി വന്നു. ദിവസവും മൂന്ന് ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് കൊച്ചി മെട്രോയ്ക്കുള്ളത്. നിലവില്‍ ദിവസവം 60,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. 2019 ജനുവരി മുതല്‍ […]

Read More

നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ച്‌ തൂക്കിലേറ്റും; പുതിയ തൂക്കുമരം തയ്യാറാക്കി; നാല് പ്രതികളെ ഒരുമിച്ച്‌ തൂക്കിലേറ്റുന്ന ആദ്യത്തെ ജയിലായി തിഹാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച്‌ തൂക്കിലേറ്റാന്‍ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാല് പ്രതികളെയും ഒരുമിച്ച്‌ തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാര്‍ ജയിലില്‍ തയ്യാറായതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നാല് പ്രതികളെ ഒരേസമയം വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ആദ്യത്തെ ജയിലായി തിഹാര്‍ മാറും. ഈ ജയിലില്‍ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാന്‍ ഉണ്ടായിരുന്നുള്ളു. മൃതദേഹം വഹിക്കാനുള്ള തുരങ്കവും തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടും നിര്‍മ്മിക്കാന്‍ കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെസിബി […]

Read More

‘നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത് നന്നായി’ ജോളിയുടെ വാക്കുകള്‍ കേട്ട് പൊലീസ് ഞെട്ടി, 1800 പേജുളള കുറ്റപത്രത്തില്‍ ജോളി അടക്കം നാലുപ്രതികള്‍

കോഴിക്കോട് : കഴിഞ്ഞ വര്‍ഷം കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം പൊലീസ് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് (47) ആദ്യഭര്‍ത്താവ് പൊന്നാമറ്റത്തെ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ 1800 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നല്‍കിയത്. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലക്കിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൂടത്തായി കൊലപാതക പരമ്ബരയില്‍ ആറു പേരെയാണ് ഭക്ഷണത്തിലും പാനീയത്തിലും മാരക വിഷമായ സയനൈഡ് കലര്‍ത്തി ജോളി കൊലപ്പെടുത്തിയെന്നാണ് […]

Read More

അർധനഗ്നനായ പുരുഷനെ നായയെപ്പോലെ ചങ്ങലയിൽ വലിച്ചിഴച്ച് യുവതി; വിവാദം; മാപ്പ്

ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിലൂടെ പൊതുജനം നോക്കിനില്‍ക്കെ, അര്‍ധനഗ്നനായ പുരുഷനെ നായയെപ്പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും പ്രതിഷേധങ്ങളും ഉയർത്തുകയാണ് ഇൗ ചിത്രം. രോഷം ഉയർന്നതോടെ മാപ്പപേക്ഷയുമായി ഇരുവരും രംഗത്തെത്തി. അഫ്സാന ഷെജുട്ടി എന്നാണ് വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയുടെ പേര്. ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സും വച്ച് പരിസരം ശ്രദ്ധിക്കാതെ നടന്നുനീങ്ങുകയാണ് വിഡിയോയില്‍ പെണ്‍കുട്ടി. തുതുല്‍ ചൗധരി എന്നാണു പുരുഷന്റെ പേര്. അയാള്‍ പട്ടിയെപ്പോലെ കാലും കയ്യും നിലത്തുകൂടി ഇഴച്ചുനീക്കുകയാണ്. 1968 –ല്‍ വിയന്നയില്‍ […]

Read More

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് മറിഞ്ഞ് റോഡില്‍ കിടന്നത് മണിക്കൂറുകള്‍; ഒടുവില്‍ രക്തം വാര്‍ന്ന് ദാരുണമരണം

തിരുവനന്തപുരം: അര്‍ധരാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പെട്ട് ആരുടേയും ശ്രദ്ധപതിയാതെ കിടന്നത് മണിക്കൂറുകള്‍. ഒടുവില്‍ രാവിലെയോടെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിച്ചു. വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂര്‍ കോളനിയില്‍ എസ് സന്തോഷ് കുമാറാണ്(40) മരിച്ചത്. രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് അര്‍ധരാത്രിയില്‍ അപകടത്തില്‍പ്പെട്ട സന്തോഷ് കുമാറിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്ബോഴും ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. രക്തം വാര്‍ന്നാണ് മരിച്ചത്. ഒരു മണിക്ക് പോലീസ് […]

Read More