Blog Post

Karanavars > Articles by: admin

നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു. കേസിലെ നാല് പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണത്. കേസ് ഈ ഈ മാസം 20ലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച തീരുമാനം പറയുന്നതിനിടെയായിരുന്നു സംഭവം. കോടതി ജീവനക്കാര്‍ ജസ്റ്റിസ് ഭാനുമതിയെ കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ചേംബറിലെത്തിച്ച ജഡ്ജിയെല സുപ്രീം കോടതി ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ തീരുമാനം പറയുന്നതിനിടെ ജസ്റ്റിസ് ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ തീരുമാനം […]

Read More

വാവ സുരേഷിന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: പാമ്ബ് പിടുത്തക്കാരന്‍ വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ പാമ്ബിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. വാവ സുരേഷിന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ് പറഞ്ഞു.

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

കോഴിക്കോട്​: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ കവര്‍ച്ച സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കാസര്‍കോട്​ സ്വദേശികളെ തട്ടികൊണ്ടുപോയി മര്‍ദിച്ച്‌​ കയ്യിലുള്ള പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയതായാണ്​ പരാതി. കാസര്‍കോട് ഉദുമ സ്വദേശികളായ സന്തോഷ്​, അബ്​ദുള്‍ സത്താര്‍ എന്നിവരാണ്​ മര്‍ദനത്തിനിരയായത്​. വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വ‌ന്നിറങ്ങിയ യാത്രക്കാരെ വാഹനം തടഞ്ഞ്​ കവര്‍ച്ച സംഘം തട്ടികൊണ്ടപോവുകയായിരുന്നു. കോഴിക്കോ​ട്ടേക്ക്​ ഓ​ട്ടോയില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി. ശേഷം ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ […]

Read More

ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ടോം ജോസിന് വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ശക്തമാകുന്നു. അടുത്തിടെയാണ് ജീപ് കോംപസ് ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ്‌ ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന ഈ […]

Read More

പുല്‍വാമ ആക്രമണത്തിന് ഇന്ന് ഒരു വയസ്

ന്യുഡല്‍ഹി: പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ലോക്‌സഭ തിരഞ്ഞടുപ്പിനു രണ്ടു മാസം പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വന്‍ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത്. ഫെബ്രുവരി 14 […]

Read More

പിതാവ് മരിച്ച അതേ ദിനത്തിൽ നിക്കോളാസിനും അന്ത്യവിശ്രമം; പക്ഷേ ജീവിക്കും മറ്റുള്ളവരിലൂടെ…..

കോട്ടയം ∙ 7 വർഷം മുൻപ് പിതാവ് മരിച്ച അതേ ദിനത്തിൽ നിക്കോളാസിനും അന്ത്യവിശ്രമം ഒരുങ്ങുമ്പോൾ ഒപ്പം വിതുമ്പാൻ നിക്കോളാസിന്റെ അവയവങ്ങൾ സ്വീകരിച്ച ഒരുപാട് ഇറ്റലിക്കാരുണ്ട്. ഒപ്പം ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് എഎസ് റോമയിലെ അംഗങ്ങളും. ഇൗ മാസം 2ന് ഇറ്റലിയിലുണ്ടായ കാറപകടത്തിലാണ് എറണാകുളം തോപ്പുംപടി കണ്ടത്തിപ്പറമ്പിൽ പരേതനായ ജോൺസന്റെയും കോട്ടയം തെള്ളകം പൂവക്കോട്ട് മേരിയുടെയും മകൻ നിക്കോളാസ് കണ്ടത്തിപ്പറമ്പിലിന് (21) ഗുരുതര പരുക്കേറ്റത്. 9ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഭർത്താവിന്റെ മരണം നൽകിയ ആഘാതത്തിൽ നിന്ന് […]

Read More

അടുത്ത ‘ലക്ഷ്യം’ കാശിയും മഥുരയും; അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉറപ്പായതോടെ, അടുത്ത ‘ലക്ഷ്യ‘ങ്ങളായ കാശിയിലും മഥുരയിലും അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദ് ഒഴിപ്പിക്കണമെന്നാണ് വി.എച്ച്‌.പി.യുടെ ആവശ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയിലെ മസ്ജിദ് നീക്കണമെന്ന ആവശ്യത്തിലും സംഘടന ഉറച്ചു നില്‍ക്കുന്നു. ഇക്കാര്യങ്ങള്‍ ഞായറാഴ്ച നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് വി.എച്ച്‌.പി.യുടെ തീരുമാനം. ഹിന്ദു വിശ്വാസത്തിന്റെ പ്രതീകമാണ് കാശി വിശ്വനാഥ ക്ഷേത്രമെന്ന് വി.എച്ച്‌.പി. സെക്രട്ടറി ജനറല്‍ മിലിന്ദ് പരന്ദേ പറഞ്ഞു. കാശിക്കുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ […]

Read More

13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍കോള്‍ എടുത്താല്‍ ഉറക്കം നഷ്ടമാകും, പെണ്‍കുട്ടികളുടെ കരച്ചിലിന് പിന്നില്‍ വന്‍ചതി,​ സംസ്ഥാനത്ത് വീണ്ടും ‘വാന്‍ഗിരി’ തട്ടിപ്പ് സജീവമാകുന്നു?​

ഇടുക്കി: ജനങ്ങളെ ആശങ്കയിലാഴ്ത്തി അജ്ഞാത നമ്ബരുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍. ഫോണെടുത്താല്‍ കേള്‍ക്കുന്നത് കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചില്‍. രാത്രി 10.30 മുതല്‍ പുലര്‍ച്ചെവരെയുള്ള സമയങ്ങളിലാണ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇത്തരം കോളുകള്‍ വരുന്നത്. ജില്ലയില്‍ നിരവധിയാളുകള്‍ക്ക് ഇതിനോടകം ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചില്‍ കേള്‍ക്കുന്നതോടെ ഫോണ്‍ എടുക്കുന്നയാള്‍ പരിഭ്രാന്തരാകും. 13 സെക്കന്‍ഡ് കഴിയുമ്ബോള്‍ ഫോണ്‍കോള്‍ കട്ടാകും. തിരിച്ച്‌ വിളിച്ചാല്‍ കിട്ടുകയും ഇല്ല. ഇതിന് പിന്നില്‍ വലിയ ചതിയാണ് ഉള്ളതെന്നാണ് സൂചന. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇത്തരം കോളുകളിലൂടെ […]

Read More

മഞ്ജു ‘കൂറുമാറു’മെന്ന പ്രതീക്ഷയില്‍ ദിലീപ് ; നടിയെ കൈവിടില്ലെന്ന വിശ്വാസത്തില്‍ പ്രോസിക്യൂഷന്‍ ; വിസ്താരം ഈയാഴ്ച

കൊച്ചി : നടിയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ആക്രമണത്തിന് ഇരയായ നടി, സുഹൃത്തായ നടി രമ്യ നമ്ബീശന്‍, നടന്‍ ലാല്‍ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കോടതി കഴിഞ്ഞദിവസം വിസ്തരിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയര്‍ത്തിയ സുഹൃത്തും നടിയുമായ മഞ്ജു വാര്യരുടെ വിസ്താരമാണ് ഇനി നടക്കാനുള്ളതില്‍ പ്രധാനപ്പെട്ടത്. കേസിലെ നിര്‍ണ്ണായക സാക്ഷിയായ മഞ്ജുവിന്റെ വിസ്താരത്തിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈയാഴ്ച […]

Read More

വെള്ളമടിച്ച്‌ ലക്കുകെട്ട് ‘കുടിവെള്ള’ത്തിനു മീതേ, നാട്ടുകാരെ വട്ടംകറക്കി…

മുതുകുളം: മദ്യപിച്ച്‌ ലക്കുകെട്ട് യുവാവ് ജലസംഭരണിക്ക് മുകളില്‍ കയറിയതോടെ ശ്വാസം നിലച്ച്‌ നാട്ടുകാര്‍. ഒടുവില്‍ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് ഒടുവില്‍ യുവാവിനെ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സുമേഷാണ് (34) നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും രണ്ടേകാല്‍ മണിക്കൂറോളം കുഴക്കിയത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. എകെജി നഗറിലുള്ള ജലസംഭരണിക്ക് മുകളില്‍ യുവാവ് വലിഞ്ഞുകയറുകയായിരുന്നു. മുകളില്‍ ഇയാള്‍ നിലയുറപ്പിച്ചത് കണ്ട നാട്ടുകാരില്‍ ചിലര്‍ സംഭരണിക്ക് മുകളിലെത്തി ഇറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തളര്‍ന്ന അവസ്ഥയിലായിരുന്നതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് താഴേക്കുവീണ് അപകടമുണ്ടാകാതിരിക്കാന്‍ […]

Read More