സംസ്ഥാനത്ത് 60 ശതമാനത്തോളം മരണം സംഭവിക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 60 ശതമാനത്തോളം മരണങ്ങളിലും വില്ലനാകുന്നത് ജീവിത ശൈലീരോഗങ്ങള്‍. ലോകാരോഗ്യ സംഘടനയുടേതാണ് ഈ കണ്ടെത്തല്‍. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ 60 ശതമാനത്തോളം മരണങ്ങളുടെ കാരണവും ജീവിതശൈലിയാണെന്നാണ് വെളിപ്പെടുത്തല്‍. ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ജീവിത ശൈലീ രോഗങ്ങളുടെ മരണനിരക്കും രോഗാതുരതയും സാംക്രമിക രോഗങ്ങളും മാതൃശിശു രോഗങ്ങളും മൂലമുണ്ടാകുന്നവയേക്കാള്‍ കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ലഹരിയോടുള്ള ആസക്തി, ഉയര്‍ന്ന മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് പ്രമേഹം, രക്താതിസമ്മര്‍ദം, പൊണ്ണത്തടി, ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, […]