Blog Post

Karanavars > Articles by: admin

സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ

ന്യൂഡല്‍ഹി: ഫെബ്രുവരി മാസത്തില്‍ തുടര്‍ച്ചയായ ഒമ്ബതാം ദിവസവൂം പെട്രോള്‍ ഡീസല്‍ വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില് പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി. അതേസമയം ഭോപ്പാല്‍ അടക്കം മധ്യപ്രദേശില്‍ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും […]

Read More

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ആറു മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചയോടെ ഷഹീറിന്റെ മുറിയില്‍ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു […]

Read More

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി […]

Read More

ട്രെയിന്‍ സര്‍വിസുകള്‍ ഏപ്രിലില്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന​ വാര്‍ത്ത നിഷേധിച്ച്‌​ റെയില്‍വേ

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വിസുകള്‍ ഏപ്രില്‍ മുതല്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌​ ഇന്ത്യന്‍ റെയില്‍വേ. ഏപ്രില്‍ മുതല്‍​ ട്രെയിന്‍ സര്‍വിസുകള്‍ പുര്‍ണമായും പുനഃസ്ഥാപിക്കുമെന്ന്​ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ട്​. എന്നാല്‍, ഇന്ത്യന്‍ റെയില്‍വേ സര്‍വിസ്​ പുനഃസ്ഥാപിക്കുന്നതിനായി തീയതി നിശ്​ചയിച്ചി​ട്ടി​ല്ലെന്ന്​ പ്രസ്​താവനയില്‍ അറിയിച്ചു. ഘട്ടം ഘട്ടമായി ട്രെയിനുകളുടെ എണ്ണം ഉയര്‍ത്തുകയാണ്​ ചെയ്യുന്നത്​. നിലവില്‍ 65 ശതമാനത്തോളം ട്രെയിനുകളുടെ സര്‍വിസ്​ ആരംഭിച്ചിട്ടുണ്ട്​. 250 ഓളം ട്രെയിനുകളുടെ സര്‍വിസ്​ ജനുവരിയില്‍ തന്നെ പുനഃരാരംഭിച്ചു. കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. റെയില്‍വേ […]

Read More

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]

Read More

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു

പാ​ലാ: മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടതായി ഔദ്യോഗികമായി അറിയിച്ചു. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കു​മെ​ന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഞാ​യ​റാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ല്‍ യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ത​നി​ക്കൊ​പ്പം ഏഴ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​കളും, ഏഴ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 17 സംസ്ഥാന ഭാരവാഹികള്‍ ആണ് ഉള്ളത്. ഇതില്‍ നിന്നാണ് ഏഴ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​കള്‍ കപ്പനൊപ്പം ചേരുന്നത്. തന്‍റെ ശക്തി ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ല്‍ തെളിയിക്കുമെന്നും […]

Read More

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വിവാഹനിശ്ചയം കഴിഞ്ഞു

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അങ്കമാലി സ്വദേശിയാണ് താരത്തിന്റെ വധു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെന്നും ഈ ജൂണില്‍ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണിയുടെയും വധുവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെയാണ് ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞത്. ജിപ്സണ്‍ ആണ് അഞ്ജലിയുടെ വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള […]

Read More

തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ മരിച്ചു. സാത്തൂരിലെ അച്ചന്‍ഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാൾ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 8 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 24 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

Read More

വിതുര പെണ്‍വാണിഭക്കേസ്‌: ഒന്നാംപ്രതി സുരേഷിന്‌ 24 വര്‍ഷം തടവ്

കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 തടവ്. പിഴതുകയായ 1,09,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി –രണ്ട് ജഡ്ജി ജോണ്‍സന്‍ ജോണ്‍ വിധിച്ചു. പ്രതിക്കെതിരെയുള്ള 24 കേസുകളില്‍ ഒന്നിലാണ് കോടതി വിധിപറഞ്ഞത്. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. പെണ്‍കുട്ടിയെ അന്യായമായി തടങ്കലിലാക്കല്‍, വ്യഭിചാരത്തിനായി വില്‍പ്പന, വ്യഭിചാരശാല നടത്തിപ്പ് എന്നീ കുറ്റകൃത്യം പ്രതിക്കെതിരെ തെളിഞ്ഞു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല. 1995 ഒക്ടോബര്‍ 23ന് രാത്രി […]

Read More

കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു

സംസ്ഥാനത്ത് കൊവാക്സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. കൂടാതെ നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്, പരീക്ഷണം പൂര്‍ത്തിയാകും മുമ്ബ് വിതരണം ആരഭിച്ചതിനെ തുടര്‍ന്നാണ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട് ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു. കേരളത്തില്‍ ഇതുവരെ നല്കിയത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ് വാക്സീനാണ്. കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റയും വാക്സിന്‍ […]

Read More