Blog Post

Karanavars > Articles by: admin

കൊച്ചിയില്‍ കൂട്ടവാഹനാപകടം; കെഎസ്‌ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തില്‍ ഇടിച്ചു; 20 പേര്‍ക്ക് പരിക്ക്

കൊച്ചി ഇടപ്പള്ളിയില്‍ കൂട്ട വാഹനാപകടം. ഇടപ്പള്ളി സിഗ്നലില്‍ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ഉള്‍പ്പെടെ നാലോളം വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. കെഎസ്‌ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടതോടെ ആദ്യം മിനി ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയും തീര്‍ത്ഥാടകരുടെ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും […]

Read More

പുതുവത്സരാഘോഷം: 10 മണിക്ക് ശേഷം ആഘോഷം പാടില്ല,​ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്,​ പരിശോധന കടുപ്പിച്ച്‌ പൊലീസ്

തിരുവനന്തപുരം: ഒമിക്രോണ്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 10 മണിക്ക് ശേഷം ആള്‍ക്കൂട്ടമോ ആഘോങ്ങളോ ഒത്തുചേരല്‍ പരിപാടികളോ സംഘടിപ്പിക്കാന്‍ പാടില്ല. പരിശോധന കര്‍ശനമാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൈയില്‍ കരുതണം. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടയ്‌ക്കണം. ദേവാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. തീയേറ്റുകള്‍ക്ക് സെക്കന്‍ഡ് ഷോ നടത്താനും […]

Read More

44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ ഒമൈക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം […]

Read More

രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം സര്‍വകലാശാലയുടേതോ? വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സര്‍വകലാശാല ഡീലിറ്റ് നല്‍കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും മുരളീധരന്‍ ആരോപിച്ചു. രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കണം. ഡീലിറ്റ് നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണ്. സര്‍വകലാശാലയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുരളീധരന്‍ പറഞ്ഞു. വിസി നിയമനവുമായി ബന്ധപ്പെട്ട് […]

Read More

തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നികുതി വര്‍ധിപ്പിക്കില്ല; തീരുമാനം മരവിപ്പിച്ച്‌ ജിഎസ്ടി കൗണ്‍സില്‍

ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജി.എസ്.ടി കൗണ്‍സിലിലാണ് തീരുമാനം. നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്. തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ജനുവരി ഒന്നിന് പുതിയ നികുതി നിലവില്‍ വരാനിരിക്കെയാണ് ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ണായക തീരുമാനമുണ്ടായത്. നികുതി വര്‍ധന മരവിപ്പിക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് […]

Read More

അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞു. വിവാഹത്തിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ തിരിക കിട്ടിയെന്നും അനുപമ വ്യക്തമാക്കി. ‘അതിന്റെയൊരു സന്തോഷം കൂടിയുണ്ട്. ഞങ്ങള്‍ കുറേനാളായി ഒരുമിച്ച്‌ ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്ബോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞുംകൂടി അതിന് ദൃക്‌സാക്ഷിയായി. ഞങ്ങള്‍ വിവാഹം കഴിക്കുമോ […]

Read More

കള്ളനാണെന്ന് കരുതി കുത്തിയതല്ല; മകളെ പ്രണയിക്കുന്നതിലുള്ള പകയില്‍ സൈമണ്‍ അനീഷിനെ കുത്തി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: പേട്ടയില്‍ 19കാരന്‍ അനീഷ് ജോര്‍ജ് എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കള്ളനെന്ന് തെറ്റിദ്ധരിച്ച്‌ കുത്തിയതാണെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍ പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസ് ഈ മൊഴി തള്ളിയിരുന്നു. പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് കുത്തി എന്നാണ് പുറത്ത് വന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സൈമണിന്റെ […]

Read More

നടൻ ജി.കെ പിള്ള അന്തരിച്ചു……

തിരുവനന്തപുരം: പ്രശസ്ത  നടൻ ജി.കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം 1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ്  ജനനം.  ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്. പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെയാണ് ജി.കെ […]

Read More

ദില്ലിയില്‍ റസിഡന്‍്റ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. സുപ്രീം കോടതിയിലേക്ക് ഉള്‍പ്പടെ നടത്തിയ മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാം എന്ന് പൊലീസ് അറിയിച്ചു. രാജ്യ തലസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പോലും റസിഡന്‍്റ് ഡോക്ടര്‍മാര്‍ സമരത്തിലായതോടെ ബാധിക്കപ്പെട്ടിരുന്നു. നീറ്റ് പിജി കൗണ്‍സലിംഗ് വൈകുന്നതിന് എതിരെ ഫോര്‍ഡ ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തിയ സമരത്തിന് രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

Read More

തമിഴ്നാട്ടില്‍ കനത്ത മഴ; മൂന്ന് മരണം, നാല് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ശക്തമായ മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ഉണ്ട്. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.

Read More