Blog Post

Karanavars > Articles by: admin

തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. പോലീസിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പോലീസ് വെടിവച്ചത്. കഴിഞ്ഞ ദിവസം ചെങ്കല്‍പ്പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മഹേഷ്, കാര്‍ത്തിക് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ്, മൊയ്തീന്‍ എന്നിവര്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പോലീസിനു നേരെ ബോംബെറിഞ്ഞതിന് ശേഷം പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതികള്‍ […]

Read More

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തേഞ്ഞിപ്പാലം സ്വദേശിയും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്. ആണ്‍കുട്ടികളിടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും മടങ്ങിയെത്തിയ ആദര്‍ശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Read More

അറബി വേഷത്തില്‍ പറന്നിറങ്ങി വരന്‍, കൗതുകമായി തലസ്ഥാനത്തെ വെറൈറ്റി കല്യാണം

കഴക്കൂട്ടം: അറബി വേഷത്തില്‍ ഹെലികോപ്റ്രറില്‍ പറന്നിറങ്ങി വരന്‍. അറബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിലേക്കെത്തി വധു. കഴക്കൂട്ടത്തെ അല്‍സാജ് അരീനയിലാണ് വ്യത്യസ്ഥമായ വിവാഹക്കാഴ്ചകള്‍ കൗതുകമായത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റുമായ ഷിറാസിന്റെയും കരിച്ചുറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹം പങ്കെടുത്തവര്‍ക്കെല്ലാം നവ്യാനുഭവമായിരുന്നു. വരനെ അറബി ഗാനത്തിനൊത്ത് ചുവടുകള്‍വച്ചാണ് കലാകാരന്മാരുടെ സംഘം സ്വീകരിച്ചാനയിച്ചത്. മൂന്നരവര്‍ഷമായി പൈല​റ്റായി ജോലി ചെയ്യുകയാണ് ഷിറാസ്. ഇതാണ് വിവാഹ ചടങ്ങിലേക്കും പറന്നെത്താനുള്ള പ്രചോദനം. കാഞ്ഞിരംപാറ ബീകോം ഗ്രീന്‍ ലീവ്സില്‍ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും […]

Read More

ഡല്‍ഹിയില്‍ രണ്ടുദിവസം പരിശോധിച്ച 84 ശതമാനം കേസുകളം ഒമിക്രോണ്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടുദിവസം റിപ്പോര്‍ട്ട്​ കോവിഡ്​ കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദം. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചതാണ്​ ഇക്കാര്യം. ഡിസംബര്‍ 30, 31 ദിവസങ്ങളിലെ സാമ്ബിളുകളാണ്​ ജനിതക ശ്രേണീകരണ പരിശോധനക്ക്​ വിധേയമാക്കിയത്​. ഇതില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദത്തിന്‍റേതാണെന്ന്​ ആരോഗ്യമന്ത്രി അറിയിച്ചു. പുതുതായി 4,000 ത്തോളം പേര്‍ക്കാണ്​ ഡല്‍ഹിയില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രോഗസ്ഥിരീകരണ നിരക്ക്​ ആറുശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഏഴരമാസത്തെ ഏറ്റവും ജയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണിതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ […]

Read More

കോഹ്​ലിക്ക്​ പരിക്ക്​, രാഹുല്‍ നായകന്‍; ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു

ജൊഹനാസ്​ബര്‍ഗ്​: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്​ ടീമിനെ കെ.എല്‍. രാഹുല്‍ നയിക്കും. വിരാട്​ കോഹ്​ലിക്ക്​ പരിക്കേറ്റതിനെ തുടര്‍ന്നാണ്​ രാഹുല്‍ നായകനായത്​. ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു. കോഹ്​ലിയുടെ പകരക്കാരനായി ഹനുമ വിഹാരി ടീമിലിടം കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നടന്ന സിഡ്​നി ക്രിക്കറ്റ്​ ടെസ്​റ്റിന്​ ശേഷം ആദ്യമായാണ്​ വിഹാരി ടെസ്റ്റില്‍ പാഡ്​ അണിയുന്നത്​. അതേസമയം ഡുവാന്‍ ഒലിവിയറും കൈല്‍ വെരിയന്നെയും പ്രോട്ടിയേസ്​ ടീമില്‍ ഇടം നേടി. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ ടീ​മി​നും ച​രി​ത്ര​നേ​ട്ട​ത്തി​നു​മി​ട​യി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ദൂ​രം […]

Read More

തിരുവനന്തപുരത്ത് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്തെ ആക്രി ഗോഡൗണില്‍ വന്‍തീപിടിത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപടരാനുള്ള കാരണം വ്യക്തമല്ല. ഗോഡൗണിനുള്ളില്‍ ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗോഡൗണിന് സമീപമുള്ള വീട് പുകകൊണ്ട് മറഞ്ഞിരിക്കുകയാണ്. ഈ വീട്ടില്‍ നിന്നും ആളുകളെ മാറ്റിയോയെന്നും അറിവായിട്ടില്ല. ആശുപത്രിയില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ഫോഴ്‌സിന്‍റെ വെള്ളം തീര്‍ന്നു പോയതാണ് തീ വ്യാപകമായി പടരാന്‍ കാരണമായത്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Read More

പൊലീസുകാരെ കുറിച്ചുള്ള പരാതി ഒഴിഞ്ഞ നേരമില്ല; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസുകാരുടെ അടിയന്തിര യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസുകാര്‍ക്കെതിരെ പരാതികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വൈകീട്ട് മൂന്ന് മണിയ്‌ക്കാണ് യോഗം.കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം രാജ്യാന്തര തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. ഇത് പോലീസിനെതിരെ വ്യാപക പരാതികള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഏറ്റവും ഒടുവിലായാണ് ഇപ്പോള്‍ ട്രെയിനില്‍ ഉണ്ടായ സംഭവം. മാവേലി എക്സ്പ്രസില്‍ വെച്ച്‌ എഎസ്‌ഐ യാത്രക്കാരനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന […]

Read More

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അറിയിച്ചു .ഈ വി​ഷ​യ​ത്തി​ല്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​ന​മു​ണ്ടാ​കുമെന്നും . കെഎ​സ്‌ആ​ര്‍​ടി​സി സി​റ്റി സ​ര്‍​വീ​സു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ല​ക്‌ട്രി​ക് ബ​സു​ക​ളാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട് .എന്നാല്‍,ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട് ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.

Read More

റെഡ് സോണില്‍ ബംഗളൂരു ; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റവന്യൂമന്ത്രി

ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ബംഗളൂരുവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും മന്ത്രി അശോക അറിയിച്ചു.ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടിക പ്രകാരം ബംഗളൂരു റെഡ് സോണിലാണ്.

Read More

രാജ്യത്ത് 1,700 ഒമിക്രോണ്‍ കേസുകള്‍; കൊവിഡ് കേസുകളില്‍ 22 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 33,750 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കള്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 123 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധ മൂലം മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,700 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത്. രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,45,582 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,864 പേര്‍ രോഗമുക്തരായി. രാജ്യത്തെ […]

Read More