Blog Post

Karanavars > News > Keralam > ഇ​ടു​ക്കി എ​ന്‍ജി.കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐക്കാരന്‍ കുത്തേറ്റു മരിച്ചു

ഇ​ടു​ക്കി എ​ന്‍ജി.കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐക്കാരന്‍ കുത്തേറ്റു മരിച്ചു

ഇടുക്കി: ഇ​ടു​ക്കി ഗ​വ. എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു.

ഏ​ഴാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി ധീ​ര​ജ് ആ​ണ് മ​രി​ച്ച​ത്. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ​ ധീ​ര​ജ് ഉ​ള്‍​പ്പ​ടെ രണ്ടു പേ​ര്‍​ക്ക് കു​ത്തേ​ല്‍ക്കുകയായിരുന്നു. അഭിജിത്ത് കുത്തേറ്റ മറ്റൊരാള്‍. സംഘര്‍ഷത്തില്‍ മറ്റൊരു വിദ്യാര്‍ഥിക്കു കൂടി പരിക്കേറ്റതായി സൂചനയുണ്ട്.

സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആക്രമണത്തിന് പി​ന്നി​ല്‍ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് എ​സ്‌എ​ഫ്‌ഐ ആ​രോ​പി​ച്ചു.

കോ​ള​ജി​നു പു​റ​ത്തു വ​ച്ചാ​ണ് ഇ​വ​ര്‍​ക്കു കു​ത്തേ​റ്റ​ത്. പു​റ​ത്തുനി​ന്നു വ​ന്ന​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാന്പസില്‍ പോലീസ് ഉണ്ടായിരുന്നു. എന്നാല്‍, കാന്പസിനു പുറത്തുവച്ചു നടന്നതിനാല്‍ പോലീസ് ഇടപെടലിന് അവസരമുണ്ടായില്ല. വിദ്യാര്‍ഥിയുടെ നെഞ്ചിലാണ് കുത്തേറ്റത്.

ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യന്‍റെ വാഹനത്തിലാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സംഭവ സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെടുന്നതു കണ്ടതായി സത്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *