Blog Post

Karanavars > News > Keralam > കൊച്ചിയില്‍ കൂട്ടവാഹനാപകടം; കെഎസ്‌ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തില്‍ ഇടിച്ചു; 20 പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കൂട്ടവാഹനാപകടം; കെഎസ്‌ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തില്‍ ഇടിച്ചു; 20 പേര്‍ക്ക് പരിക്ക്

കൊച്ചി ഇടപ്പള്ളിയില്‍ കൂട്ട വാഹനാപകടം. ഇടപ്പള്ളി സിഗ്നലില്‍ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ഉള്‍പ്പെടെ നാലോളം വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ബസിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. കെഎസ്‌ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.

ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടതോടെ ആദ്യം മിനി ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയും തീര്‍ത്ഥാടകരുടെ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. വലിയൊരു അപകടം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അതേസമയം, അടുത്തിടെ സര്‍വ്വീസ് നടത്തിയ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് കെഎസ്‌ആ‌‍ര്‍ടിസി ജീവനക്കാര്‍ പറയുന്നു. ഈ റൂട്ടില്‍ സ്ഥിരമായി ഓടുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *