Blog Post

Karanavars > News > Keralam > കേരള കോണ്‍ഗ്രസ് ബി കുടുംബ പാര്‍ട്ടിയല്ല, നിയമപരമായി ഒന്നേയുള്ളൂവെന്നും കെ ബി ഗണേഷ് കുമാര്‍

കേരള കോണ്‍ഗ്രസ് ബി കുടുംബ പാര്‍ട്ടിയല്ല, നിയമപരമായി ഒന്നേയുള്ളൂവെന്നും കെ ബി ഗണേഷ് കുമാര്‍

കൊല്ലം: കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്നും തന്റെ കുടുംബത്തിലെ ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ.

സഹോദരി ഉഷ മോഹന്‍ദാസിന് മറുപടിയെന്നോണമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ബി പിളരുകയും പുതിയ വിഭാഗം അദ്ധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ ചുമതലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗണേഷിന്റെ പ്രതികരണം.

തന്നെ പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും നിയമപരമായി കേരള കോണ്‍ഗ്രസ് ബി ഒന്നേയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി. അച്ഛന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ താന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. കഴിഞ്ഞ 23 വര്‍ഷമായി ജനങ്ങള്‍ക്ക് നടുവിലായി അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുകയാണ്. തന്റെ തീരുമാനമല്ല പാര്‍ട്ടിയുടേത്. എല്ലാവരും ചേര്‍ന്ന് കൂട്ടായി എടുക്കുന്നതാണ്. തനിക്ക് ശേഷം പ്രളയം എന്ന നിലപാടില്ല. തന്നോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള ആളുകളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയാണ് എല്ലാവരെയും വിളിച്ച്‌ ചേര്‍ത്തതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *