പന്തളം: തെന്റ ജീവിതത്തെ മാറ്റിമറിച്ചത് 2018യിലെ ശബരിമല പ്രക്ഷോഭമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.
ശ്രീധരന് പിള്ള പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവത്തിെന്റ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലയ്ക്കലില്‍ സംഘടിപ്പിച്ച ഉപവാസ സമരം അക്രമത്തിലേക്ക് മാറ്റാന്‍ ഒരുവിഭാഗം ശ്രമിച്ചു. അതുകൊണ്ടാണ് പാര്‍ട്ടി പ്രസിഡന്റ് കൂടിയായ താന്‍ ഉപവാസസമരം പത്തനംതിട്ടക്ക് മാറ്റിയത്. തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അത് ചെങ്ങന്നൂരിലുള്ള സുഹൃത്ത് മുഖേനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരത്തോട് ബന്ധപ്പെട്ട് അസാധാരണമാം വിധം പ്രവര്‍ത്തിച്ചവരെ കാലം വേട്ടയാടുന്നുണ്ട്. മൂന്നുമാസം മുമ്ബ് ശബരിമല പ്രക്ഷോഭ പ്രേരണ കുറ്റത്തിന് പറവൂര്‍ കോടതിയില്‍നിന്ന് തനിക്ക് സമന്‍സ് എത്തിയതായും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം ജോയന്റ് സെക്രട്ടറി സുരേഷ് വര്‍മ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയര്പേഴ്സന് സുശീല സന്തോഷ്, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പ്യഥ്വിപാല് സ്വാഗതവും വലിയകോയിക്കല്‍ സബ് ഗ്രൂപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എം. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.