Blog Post

Karanavars > News > Keralam > കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത മങ്ങുന്നു; അറസ്റ്റിലായ ആളുടെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു

കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത മങ്ങുന്നു; അറസ്റ്റിലായ ആളുടെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്‌ഒത്തുതീര്‍പ്പാകാനുള്ള സാധ്യത നീളുന്നു.

വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്‍റെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു ജോര്‍ജ് സമര്‍പ്പിച്ചു. ജാമ്യഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി പരിഗണിക്കും. ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതിയാണ് പരി​ഗണിക്കുന്നത്

വൈറ്റിലയിലെ കോണ്‍​ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ രണ്ട് കേസുകളാണ് അന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസെടുത്തത്. ജോജുവിന്റെ പരാതിയില്‍ കാര്‍ തകര്‍ത്ത കേസില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *