തിരുവനന്തപുരം: നിയന്ത്രണം വിട്ട് ആര്യനാട് ചെറുമഞ്ചലിൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെറുമഞ്ചൽ സ്വദേശി സോമൻ നായർ(65) ആണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന അപകടത്തിൽ വിദ്യാർത്ഥികളുൾപ്പെടെ ആറ് പേർക്കാണ് പരിക്കേറ്റത്. സോമൻ നായർ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആര്യനാട് നിന്നും നെടുമങ്ങാടേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടയിലാണ് അപകടം. അപകടത്തിൽ കോൺക്രീറ്റ് വെയിറ്റിംഗ് ഷെഡ് പൂർണമായും തകർന്നു. ബസ് അമിവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.