Blog Post

Karanavars > News > Keralam > ഒ.ടി.ടിയിലല്ല സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം:സജി ചെറിയാന്‍

ഒ.ടി.ടിയിലല്ല സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം:സജി ചെറിയാന്‍

.ടി.ടി റിലീസ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററില്‍ കാണിക്കേണ്ടതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ കൊടുത്താല്‍ ഈ വ്യവസായം തകരുമെന്ന് അദ്ദേഹം വ്യക്തമാക്കിചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തിയറ്ററിലാണെന്നും തിയറ്റര്‍ ഇല്ലാത്ത സമയത്താണ് ഒ.ടി.ടി യെ ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തിയറ്റര്‍ തുറന്നപ്പോള്‍ തിയറ്ററില്‍ തന്നെ സിനിമ കാണിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മോഹന്‍ ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു

അതേസമയം മരയ്ക്കാര്‍ സിനിമ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ അടിയന്തരയോഗം നാളെ ചേരും.

എക്‌സിക്യൂട്ടീവ് യോഗം ആണ് ചേരുന്നത്. രാവിലെ 10 30 ന് കൊച്ചിയിലാണ് യോഗം. അതേസമയം ഇടവേളക്ക് ശേഷം മലയാള സിനിമ ഇന്ന് തിയറ്ററുകളിലെത്തി. ജോജു ജോര്‍ജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഉള്‍പ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളില്‍ തിയറ്ററുകളില്‍ എത്തും .

കോവിഡ് ഇടയാക്കിയ പ്രതിസന്ധിക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനില്‍ ഇന്നുമുതല്‍ തെളിയുകയാണ് . ഡോമിന്‍ ഡി സില്‍വ എന്ന സംവിധായകന്റെ സ്റ്റാര്‍ സിനിമയില്‍ അതിഥിയായി പൃഥ്‌വി രാജുo എത്തുന്നുണ്ട് . കനല്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ഷീലു എബ്രഹാം , ജാഫര്‍ ഇടുക്കി എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ജോയ് മാത്യു , മാമുക്കോയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്ത ക്യാബിന്‍ എന്ന ചിത്രവും ഇന്ന് തിയറ്ററുകളില്‍ എത്തും.

റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുന്നത് . സുകുമാരകുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ എത്തും . അജഗജാന്തരം, എല്ലാം ശെരിയാകും, ഭീമന്റെ വഴി, കുഞ്ഞെല്‍ദോ തുടങ്ങിയ ചിത്രങ്ങളും ഉടന്‍ പ്രദര്‍ശനത്തിന് എത്തും.

Leave a comment

Your email address will not be published. Required fields are marked *