Blog Post

Karanavars > News > latest news > പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല,വീഴ്ച സംഭവിച്ചു; ജി.സുധാകരനെതിരേ സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല,വീഴ്ച സംഭവിച്ചു; ജി.സുധാകരനെതിരേ സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അമ്ബലപ്പുഴ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി.സുധാകരന് വീഴ്ച സംഭവിച്ചതായി സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്ജി സുധാകരനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട്. സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയില്ലെന്നാണ് സിപിഎം കമ്മീഷന്‍ കണ്ടെത്തല്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. അതോടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എത്തിയ ആളെ പിന്തുണച്ചില്ല. സാമ്ബത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചില്ല. സ്ഥാനാര്‍ഥി എച്ച്‌ സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തില്‍ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷന്‍ കണ്ടെത്തല്‍. സലാമിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന ഈ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതില്‍ സെക്രട്ടേറിയറ്റാകും തീരുമാനമെടുക്കുക.

സാമ്ബത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് പാര്‍ട്ടിയെ സഹായിച്ചില്ലെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഇല്ലാതിരുന്നതിനാല്‍ സിപിഐഎം യോഗത്തില്‍ ഇന്ന് വിഷയം പരിഗണിച്ചില്ല. എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സിപിഐഎം നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *