Blog Post

Karanavars > News > Keralam > ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന് എ.കെ.ബാലന്‍

ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന് എ.കെ.ബാലന്‍

.വി.ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച്‌ സിപിഎം നിലപാട് സ്വീകരിക്കും. ജനകീയ അടിത്തറയുള്ള നേതാവാണ് എ.വി.ഗോപിനാഥ് എന്നും എ.കെ.ബാലന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി എ.വി ഗോപിനാഥ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ ബാലന്റെ പ്രതികരണം. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

15 വയസ്സു മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോണ്‍ഗ്രസ് എന്നും നിറഞ്ഞു നില്‍ക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോണ്‍ഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വര്‍ഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിര്‍ത്താന്‍ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാന്‍ സാധിച്ചു. ഗോപിനാഥ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *