Blog Post

Karanavars > News > Keralam > നിര്‍മ്മാതാവും പാചക വിദഗ്‌ദ്ധനുമായ നൗഷാദ് അന്തരിച്ചു

നിര്‍മ്മാതാവും പാചക വിദഗ്‌ദ്ധനുമായ നൗഷാദ് അന്തരിച്ചു

കൊച്ചി: പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹംപ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ നൗഷാദ് ദ് ബിഗ് ഷെഫിന്റെ ഉടമയാണ്. കാഴ്‌ച, ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് നൗഷാദ്.

വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷന്‍ പാചകപരിപാടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര നിര്‍മാതാവെന്ന നിലയിലുള്ള തുടക്കം. രണ്ടാഴ്‌ച മുമ്ബായിരുന്നു ഭാര്യയുടെ മരണം. ഇത് നൗഷാദിനെ മാനസികമായും ശാരീരികമായും കൂടുതല്‍ തളര്‍ത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *