പ്രണയം തലയ്ക്ക് പിടിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടി പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. ഏറെ നാളായി കാമുകനുമായി ഭര്‍ത്താവും മക്കളുമറിയാതെ മൊബൈല്‍ ഫോണിലൂടെ പ്രണയം പങ്കുവയ്ക്കുകയായിരുന്നു വീട്ടമ്മ. ഒടുവില്‍ പ്രണയം താങ്ങാനാകാതെ ഇവര്‍ തന്റെ കാമുകനെ തേടി ചെന്നപ്പോഴാണ് തനിക്ക് പറ്റിയ അമളി ഇവര്‍ തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന ആണ്‍കുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നത്. മാത്രമല്ല തന്നെക്കാള്‍ മുതിര്‍ന്ന കാമുകിയെ കണ്ട് കുട്ടികാമുകന്‍ പേടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് വീടിനകത്ത് ഒളിച്ചിരിക്കുകയും ചെയ്തു.
പ്രണയ പാരവശ്യം കാരണം അത്യാവശ്യ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി വീടിന് മുന്‍പില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വീടിന് മുന്‍പില്‍ തടിച്ച് കൂടാന്‍ അധികം സമയം വേണ്ടിവന്നില്ല. തുടര്‍ന്ന് ഒരു വഴിയും മുന്‍പില്‍ കാണാതിരുന്ന യുവതി ഒടുവില്‍ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ ഭര്‍ത്താവ് ഒളിച്ചോടിയ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തന്റെ അച്ഛന്റെ പേരിലുള്ള മൊബൈല്‍ കണക്‌ഷന്‍ ഉപയോഗിച്ചാണ് മീശ പോലും മുളയ്ക്കാത്ത കുട്ടികാമുകന്‍ രണ്ട് മക്കളും ഭര്‍ത്താവുമുള്ള സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നതും അവരുമായി പ്രണയത്തിലാകുന്നതും.