Blog Post

Karanavars > News > Keralam > ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ്, പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും

ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ്, പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും

തിരുവനന്തപുരം: വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും. രാവിലെ പേരൂര്‍ക്കട എസ്..പി ഗ്രൗണ്ടിലാണ് യാത്രയയപ്പ് പരേഡ് നടക്കുക.രണ്ട് ഘട്ടമായി അഞ്ചുവര്‍ഷത്തോളം ഡി.ജി.പിയായിരുന്നു. വിജിലന്‍സ്, ജയില്‍, ഫയര്‍ഫോഴ്സ് മേധാവിയുമായിട്ടുണ്ട്.

പുതിയ പൊലീസ് മേധാവി ആരാകുമെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അനില്‍ കാന്തിനാണ് സാദ്ധ്യത കൂടുതല്‍.നിലവില്‍ റോഡ് സേഫ്റ്റി കമ്മിഷണ‌ര്‍ ആണ് അനില്‍കാന്ത്. അദ്ദേഹത്തിന് ഏഴ് മാസത്തെ കാലാവധി മാത്രമേ ഉള്ളൂ.

പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ചുരുക്കപ്പട്ടികയിലുള്ള മൂന്ന് പേരില്‍ ബി സന്ധ്യക്ക് മാത്രമാണ് രണ്ടു വര്‍ഷം കാലാവധിയുള്ളത്. വൈകിട്ടായിരിക്കും പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *