Blog Post

Karanavars > News > Keralam > തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അരയത്തുരുത്തി സ്വദേശി അജിത്താണ് മരിച്ചത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ചിറയന്‍കീഴ് തെങ്ങുവിളയില്‍ തോടിന്‍റെ കരയിലായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ എട്ട് മണിക്ക് നാട്ടുകരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതികളെ കുറിച്ച്‌ സൂചനയുള്ളതായി ചിറയിന്‍കീഴ് പൊലീസ് അറിയിച്ചു. മൃ​ത​ദേ​ഹ​ത്തി​ല്‍ മു​തി​കി​ലും ത​ല​യ്ക്കും വെ​ട്ടേറ്റ പാ​ടു​ണ്ട്.

Leave a comment

Your email address will not be published. Required fields are marked *