Blog Post

Karanavars > News > Food and Recipes > കൊതിയൂറും പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക തയ്യാറാക്കാം

കൊതിയൂറും പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക തയ്യാറാക്കാം

ചേരുവകള്‍

പനീര്‍ – 200 ഗ്രാം

മുളകുപൊടി – 2 ടീസ്പൂണ്‍

കുരുമുളകുപൊടി – ½ ടീസ്പൂണ്‍

ഗരംമസാല – ½ ടീസ്പൂണ്‍

മഞ്ഞള്‍പൊടി – 1 നുള്ള്

ഇഞ്ചിവെളുത്തുള്ളി അരച്ചത്‌ – 1 ടേബിള്‍സ്പൂണ്‍

തൈര് – 2 ടേബിള്‍സ്പൂണ്‍

വെണ്ണ – 1 ടേബിള്‍സ്പൂണ്‍

ഉപ്പ് – ¼ ടീസ്പൂണ്‍

തയാറാക്കുന്ന വിധം
പനീര്‍ 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച്‌ ചെറിയ ദ്വാരങ്ങളിടുക.
മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഇഞ്ചിവെളുത്തുള്ളി അരച്ചത്‌, ഉപ്പ് എന്നിവ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ പേസ്റ്റ് പരുവത്തിലാക്കുകഈ മിശ്രിതം പനീരില്‍ പുരട്ടി കുറഞ്ഞത്‌ 20 മിനിറ്റ് വയ്ക്കുക.
ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെണ്ണ ചൂടാക്കി, പനീര്‍ ഇട്ട് ചെറുതീയില്‍ ഇരുവശവും ബ്രൌണ്‍ നിറമാകുന്നവരെ മൊരിച്ചെടുക്കുക. (ഏകദേശം 8 മിനിറ്റ്)

കുറിപ്പ്

പുതുതായി പൊടിച്ച കുരുമുളകുപൊടി ഉപയോഗിച്ചാല്‍ പനീര്‍ ടിക്ക കൂടുതല്‍ രുചികരമാക്കാം.

Leave a comment

Your email address will not be published. Required fields are marked *