തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയ സീറോ പ്രിവലന്‍സ് സര്‍വേയില്‍ കോവിഡ് വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനമെന്ന് കണ്ടെത്തല്‍.
പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെ ആകെ 20,939 പേരിലാണ് ഫെബ്രുവരിയില്‍ പഠനം നടത്തിയത്. സര്‍വേക്ക് വിധേയമാക്കിയ മുതിര്‍ന്ന പൗരന്മാരില് എട്ട് ശതമാനം പേരും രോഗം വന്നതറിയാതെ ഭേദമായവരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 10.5 ശതമാനം മാത്രമാണ്. കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 12 ശതമാനവും.
2020 മേയിലാണ് ഐ.സി.എം.ആര് കേരളത്തില്‍ ആദ്യമായി സീറോ പ്രിവലന്‍സ് സര്‍വേ നടത്തിയത്. മൂന്ന് ജില്ലകളിലായി നടത്തിയ ഈ സര്‍വേയില്‍ സീറോ പ്രിവലന്‍സ് 0.3 ശതമാനമായിരുന്നു. ദേശീയതലത്തിലേത് 0.73 ശതമാനവും. ആഗസ്റ്റിലെ െഎ.സി.എം.ആറിെന്റ രണ്ടാം സര്‍വേയില്‍ 0.8 ശതമാനമായി ഉയര്‍ന്നു. ദേശീയതലത്തില്‍ 6.6 ശതമാനവും. ഡിസംബറില്‍ വീണ്ടും സര്‍വേ നടന്നേപ്പാള് കേരളത്തിലെ സീറോ പ്രിവലന്‍സ് 11.6 ശതമാനമായാണ് വര്‍ധിച്ചത്. ഐ.സി.എം.ആര് സീറോ സര്‍വേകളില്‍ ശരാശരി 1200 പേരെ മാത്രമാണ് പഠനവിധേയമാക്കുന്നത്.
ദേശീയതലത്തില്‍ 30 രോഗബാധിതരില്‍ ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ കേരളത്തിലത് രോഗാണുബാധയുള്ള നാലുപേരില്‍നിന്നും ഒരാളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്. സമൂഹവ്യാപനവും പകര്‍ച്ച സ്വഭാവവും കണ്ടെത്തുന്നതിനാണ് സീറോ സര്‍വേ നടത്തുന്നത്. െഎ.സി.എം.ആര് മൂന്ന് വട്ടം സര്‍വേ നടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ദൗത്യത്തിന് മുതിരാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.