Blog Post

Karanavars > News > Keralam > ‘മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ’; ക്ഷുഭിതയായി ലതിക സുഭാഷ്

‘മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ’; ക്ഷുഭിതയായി ലതിക സുഭാഷ്

കോട്ടയം: തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്.

താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ലതിക പറഞ്ഞു.

സിപിഐഎമ്മുമായുള്ള ഗൂഢാലോചന തെളിയിക്കാന്‍ കെപിസിസി അധ്യക്ഷനെ വെല്ലുവിളിക്കുകയാണെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.താന്‍ കോട്ടയത്ത് പത്രസമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി ലതിക ആരോപിക്കുന്നു. താന്‍ ഒരു ചെറുമീനാണ്.

വന്‍ ശക്തികളോട് ഇപ്പോള്‍ പൊരുതുകയാണ്. 140 മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങാതെ ഏറ്റുമാനൂരിലെ ജനങ്ങളിലേക്കിറങ്ങി മണ്ഡലത്തിലെ താരപ്രചാരകയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.

ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.

തിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കി. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തതെന്നും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *