Blog Post

Karanavars > News > Keralam > “കു​മ്മ​നം പി​ന്‍​ഗാ​മി എ​ന്ന് പ​റ​യി​ല്ല, പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു’: ഒ. ​രാ​ജ​ഗോ​പാ​ല്‍

“കു​മ്മ​നം പി​ന്‍​ഗാ​മി എ​ന്ന് പ​റ​യി​ല്ല, പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു’: ഒ. ​രാ​ജ​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ത​ന്‍റെ പി​ന്‍​ഗാ​മി​യാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും നേ​മം എം​എ​ല്‍​എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍. കു​മ്മ​ന​ത്തി​ന് പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​ള്ള വോ​ട്ടു​ക​ള്‍ സ​മാ​ഹ​രി​ക്കാ​നാ​കു​മോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​വാ​ണെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ നേ​മ​ത്തു​നി​ന്ന് മാ​റി​യ​ത് സ്വ​ന്തം തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്. പാ​ര്‍​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ജ​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കിക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി. ​ശി​വ​ന്‍​കു​ട്ടി​യെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ അ​മ​ര്‍​ഷം അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ഴു​മു​ണ്ട്. ഇ​തി​നാ​ലാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ശി​വ​ന്‍​കു​ട്ടി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

പി​ണ​റാ​യി പ്ര​ശം​സ ന്യാ​യീ​ക​രി​ച്ചും രാ​ജ​ഗോ​പാ​ല്‍ രം​ഗ​ത്തെ​ത്തി. എ​ല്ലാ​ത്തി​നെ​യും ക​ണ്ണ​ട​ച്ച്‌ എ​തി​ര്‍​ക്കു​ന്ന​ത് എ​ന്‍റെ രീ​തി​യ​ല്ല. പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ബി​ജെ​പി ശോ​ഭ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണം. ക​ഴി​വ് തെ​ളി​യി​ച്ച​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​നി​യും മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ഴി​വു​ണ്ട​ല്ലോ​യെ​ന്നും രാ​ജ​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a comment

Your email address will not be published. Required fields are marked *