Blog Post

Karanavars > News > latest news > മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി പിരിച്ചെടുത്തത് 45 ലക്ഷം രൂപ

മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി പിരിച്ചെടുത്തത് 45 ലക്ഷം രൂപ

മുംബൈ: മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി മുംബൈ പൊലീസ് പിരിച്ചെടുത്തത് 45 ലക്ഷം രൂപ. 22976 പേരില്‍ നിന്നാണ് 45 ലക്ഷം രൂപ പിരിച്ചെടുത്തത്. പൊതുവിടങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മുംബൈ കോര്‍പറേഷനില്‍ നിന്ന് മാത്രം ഈ വാരാന്ത്യത്തില്‍ 60 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി.

പിഴ അടക്കാന്‍ പറ്റാത്തവര്‍ക്ക് റോഡുകള്‍ വൃത്തിയാക്കല്‍ തുടങ്ങി സാമൂഹ്യസേവനം നടത്താനുള്ള സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്തവരില്‍ നിന്നും പിഴയായി 200 രൂപയാണ് ഈടാക്കുന്നത്മുംബൈ മെട്രോയും മാസ്ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാന്‍ ആരംഭിച്ചു. ജനങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *