Blog Post

Karanavars > News > latest news > കേന്ദ്രവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷകര്‍

കേന്ദ്രവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷകര്‍

ഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപെട്ടു ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം .

ഭാവി പരിപാടികളില്‍ ഇന്ന് തീരുമാനം എടുക്കും . കര്‍ഷകര്‍ സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രി സഭ ഉപസമിതി ഇന്ന് യോഗം ചേരും.കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വെക്കുന്ന നിര്‍ദേശങ്ങളാവും സമിതി ചര്‍ച്ച ചെയ്യുക. കര്‍ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ പതിനൊന്നുമണിയോടെ നല്‍കാം ഇന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും മന്ത്രിസഭാ ഉപസമിതി യോഗം നടക്കുകകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച്‌ കൊണ്ടുള്ള ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടെന്ന് ഇതിനകം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *