Blog Post

Karanavars > News > latest news > കൊവിഡ് 19: മരണസംഖ്യ 22,000 കടന്നു; രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക്

കൊവിഡ് 19: മരണസംഖ്യ 22,000 കടന്നു; രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക്

ന്യുഡല്‍ഹി: കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 22,025 ആയി. വൈറസ് ബാധിതരുടെ എണ്ണം 4,86,863 ആയി. 117,563 പേര്‍ക്ക് രോഗം ഭേദമായി. 347,275 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 14,965 പേരുടെ (4ശതമാനം) നില ഗുരുതരമാണ്.

നിലവില്‍ ലഭ്യമായ കണക്ക് പ്രകാരം 747 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഇറ്റലി, ഫ്രാന്‍സ്, യു.കെ, നെതര്‍ലാന്‍ഡ്‌സ് എന്നിങ്ങനെ കൊവിഡ് ബാധിതര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല.

സ്‌പെയിനിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മരണം. 442. ഇതോടെ സ്‌പെയിനിലെ മരണനിരക്ക് 4,089 ആയി. 6,673 പേര്‍ക്ക് ഇവിടെ പുതുതായി രോഗം ബാധിച്ചുചൈനയില്‍ പുതുതായി 67 പേര്‍ക്ക് രോഗവും ആറ് മരണവുമുണ്ട്. യു.എസ്.എയില്‍ പുതുതായി 370 രോഗികളും ഒമ്ബത് മരണവും. ആകെ മരണസംഖ്യ 1036 ആയി. ജര്‍മ്മനിയില്‍ പുതിയ 2134 കേസുകളും 16 മരണവും. മൊത്ത 211. ഇറാനില്‍ പുതുതായി 2389 കേസുകളും 157 മരണവും. ആകെ മരണം 2234.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 228 പുതിയ കേസുകളും 12 മരണവും. ദക്ഷിണ കൊറിയയില്‍ 104 പുതിയ രോഗികളും അഞ്ച് മരണങ്ങളും. ബെല്‍ജിയത്ത് 1298 പുതിയ കേസുകളും 42 മരണവും. ഓസ്ട്രിയയില്‍ 413 പുതിയ രോഗികളും 11 മരണവും. ഇന്തോനീഷ്യയില്‍ 103 പുതിയ കേസുകളും 20 മരണവും. എന്നിങ്ങനെയാണ് മുന്‍പന്തിയിലുള്ള രാഷ്ട്രങ്ങള്‍.

Leave a comment

Your email address will not be published. Required fields are marked *