കോട്ടയം: കോവിഡ്-19 വ്യാപന ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതോടെ കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. ജനശതാബ്ദി ഉള്‍പ്പെടെ പത്തോളം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയ ട്രെയിനുകളില്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
കൊല്ലം–ചെങ്കോട്ട പാതയിലെ പാസഞ്ചര്‍ ഉള്‍പ്പെടെ ചില ട്രെയിനുകളാണ് ഇന്നു മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന് റദ്ദാക്കിയത്. തിരുവനന്തപുരം –മംഗളൂരു മലബാര്‍, എറണാകുളം– ലോകമാന്യതിലക് തുരന്തോ ട്രെയിനുകള്‍ ഏപ്രില്‍ 1 വരെയും ഓടില്ല.
56737/56738 ചെങ്കോട്ട–കൊല്ലം–ചെങ്കോട്ട, 56740/56739 കൊല്ലം–പുനലൂര്‍–കൊല്ലം, 56744/56743 കൊല്ലം–പുനലൂര്‍–കൊല്ലം, 56333/56334 പുനലൂര്‍–കൊല്ലം–പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
56365 ഗുരുവായൂര്‍–പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കി.
മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലി–തിരുച്ചെന്തൂര്‍, 56805 വില്ലുപുരം–മധുര, 76837 കാരൈക്കുടി–വിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളി–കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളി–മനാമധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.
എറണാകുളം – മഡ്ഗാവ് പ്രതിവാര ട്രെയിനും യാത്ര റദ്ദാക്കും.
റദ്ദാക്കിയ മറ്റു ട്രെയിനുകള്‍:
-
തിരുവനന്തപുരം –കണ്ണൂര്‍ ജനശതാബ്ദി ( 20 മുതല്‍ 30 വരെ റദ്ദാക്കി. 21,28 തീയതികളില്‍ സര്‍വീസ് നടത്തും)
-
കണ്ണൂര്‍ –തിരുവനന്തപുരം ജനശതാബ്ദി ( 21 മുതല്‍ 31 വരെ റദ്ദാക്കി. 22, 25, 29 തീയതികളില്‍ സര്‍വീസ് നടത്തും)
-
മംഗളൂരു – തിരുവനന്തപുരം മലബാര്‍ (20 മുതല്‍ 31 വരെ റദ്ദാക്കി)
-
തിരുവനന്തപുരം –മംഗളൂരു മലബാര്‍ (21 മുതല്‍ ഏപ്രില്‍ 1 വരെ റദ്ദാക്കി)
-
ലോകമാന്യതിലക് – എറണാകുളം തുരന്തോ ( 21 മുതല്‍ 31 വരെ റദ്ദാക്കി)
-
എറണാകുളം –ലോകമാന്യതിലക് തുരന്തോ ( 22 മുതല്‍ ഏപ്രില്‍ 1 വരെ റദ്ദാക്കി)
-
തിരുവനന്തപുരം – ചെന്നൈ വീക്ക്ലി (21, 28 സര്‍വീസ് റദ്ദാക്കി)
-
ചെന്നൈ–തിരുവനന്തപുരം വീക്ക്ലി ( 22, 29 റദ്ദാക്കി)
-
മംഗളൂരു – കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ( 20 മുതല്‍ 31 വരെ)
-
കോയമ്ബത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് ( 21 മുതല്‍ 31 വരെ)
കൊറോണ വൈറസ് വ്യാപനം തടയുന്നതിെന്റ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലെ എ സി വെയ്റ്റിങ് ഹാളുകളും അടച്ചിടും. ട്രെയിന്‍ യാത്രക്കിടെ കോച്ചുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ശുചിമുറി വാതില്‍ തുടങ്ങി യാത്രക്കാര്‍ നിരന്തരം കൈകള്‍ തൊടാന്‍ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ഇടക്കിടെ അണുമുക്തമാക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ കൈ കഴുകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.