Blog Post

Karanavars > News > latest news > കൊറോണ: റെയില്‍വേ ടിക്കറ്റ്‌ നിരക്കിലെ ഇളവുകള്‍ ഒഴിവാക്കി

കൊറോണ: റെയില്‍വേ ടിക്കറ്റ്‌ നിരക്കിലെ ഇളവുകള്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ നല്‍കിവന്ന ഇളവുകള്‍ റദ്ദാക്കി. വിദ്യാര്‍ഥികള്‍ക്കും അംഗപരിമിതര്‍ക്കും, രോഗികള്‍ക്കും ഇളവ് തുടരും.

അനാവശ്യ യാത്രകള്‍ നിരുത്സാഹപ്പെടുത്താനാണ് നടപടിയെന്നാണ് റെയില്‍വേയുടെ വിശദീകരണം.

മുതിര്‍ന്ന പൗരന്‍മാര്‍, കര്‍ഷകര്‍, പട്ടാളക്കാരുടെ വിധവകള്‍, വിഐപികള്‍, ഡെലിഗേറ്റ്‌സ് എന്നീ വിഭാഗത്തില്‍ പെട്ടവരുടെ യാത്രാനിരക്കുകളിലെ ഇളവുകളാണ് ഒഴിവാക്കിയത്.

റദ്ദാക്കുന്ന ട്രെയിനുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുന്ന യാത്രക്കാരുടെ കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാതെ മുഴുവന്‍ തുകയും തിരികെ നല്‍കാനും റെയില്‍വേ തീരുമാനമെടുത്തുരാജ്യത്തുടനീളം 239 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്‌.

കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.

ജനങ്ങളുടെ യാത്ര പരമാവധി നിരുത്സാഹപ്പെടുത്തി കൊറോണവ്യാപനത്തെ നിയന്ത്രിക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം.

Leave a comment

Your email address will not be published. Required fields are marked *